കർമ്മ ന്യൂസ് റിപ്പോർട്ടർ അനീഷ് ചെമ്പേരിയെ വധിക്കാൻ സി.പി.എം ക്വട്ടേഷൻ, കെ എം ജോസഫ് ബിജെപിയിൽ ചേരുവാൻ നടത്തിയ ചർച്ചകളുടെ വിവരങ്ങൾ പുറത്തു വിട്ടതിലെ വൈരാഗ്യം

കണ്ണൂരിൽ CPM കോട്ടകൾ ഇളക്കി മറിച്ച് വാർത്ത പുറത്ത് കൊണ്ടുവന്ന അനീഷ് ചെമ്പേരിയെ വധിക്കാൻ സി.പി.എം ക്വട്ടേഷൻ. കണ്ണൂരിൽ ഒരുകാലത്ത് പിണറായി വിജയനേക്കാൾ പ്രാധാന്യം ഉണ്ടായിരുന്ന കെ എം ജോസഫ് എന്ന നേതാവ് ബിജെപിയിലേക്ക് മാറുവാൻ നടത്തിയ ചർച്ചയുടെ വിവരങ്ങളായിരുന്നു അനീഷ് ചെമ്പേരി പുറത്ത് കൊണ്ടുവന്നത്.അനീഷ് ചെമ്പേരിയെ വധിക്കാൻ പാനൂരിൽ നിന്നും തലശേരിയിൽ നിന്നും കൊടുവാലും ബോംബും ആയി പരിശീലനം കിട്ടിയ പ്രവർത്തകരെ അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്നതിനടുത്തേക്ക് അയക്കുകയായിരുന്നു എന്നും അറിയുന്നു.

ആദ്യ വാർത്ത പുറത്ത് വന്നപ്പോൾ സി.പി.എം പോലീസിൽ പരാതി നല്കി. തുടർന്ന് അനീഷ് ചെമ്പേരി ആദ്യ വാർത്തയുടെ തെളിവ് പുറത്ത് വിടുകയായിരുന്നു. ബിജെപിയിൽ ചേരാൻ ഉന്നത സി.പി.എം നേതാവ് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുമായി നടത്തിയ ചർച്ചയും അതിന്റെ 20 ദൃശ്യങ്ങളും പുറത്ത് വിടുകയായിരുന്നു. ഇതോടെ കണ്ണൂരിലെ സി പി എമ്മിനു കലിയിളകി.   ഇപോൾ 4 ദിവസമായി അനീഷ് ചെമ്പേരിയുടെ വീടിനു പോലീസ് കാവലാണ്‌. രാത്രിയും പകലും വീട്ടിലും പരിസരത്തും പോലീസ് ഉണ്ട്. പോലീസ് അകമ്പടിയിലാണ്‌ അനീഷ് ഇപ്പോൾ പുറത്ത് ഇറങ്ങുന്നത്. അനീഷ് ചെമ്പേരിയുടെ വീട്ടിൽ ബുധനാഴ്ച്ച പോലീസ് പട്ട ബുക്ക് സ്ഥാപിക്കുകയും ചെയ്തു.

ജില്ലാ പോലീസ് മേധാവിയുടെ നിരീക്ഷണത്തിലാണ്‌ പോലീസ് നടപടികൾ. ഇതുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി പറയുന്നതിങ്ങനെയാണ്. കണ്ണൂർ CPM നേതാക്കർ അനീഷ് ചെമ്പേരിക്കെതിരെ നടത്തുന്ന കുതിരകയറ്റം ഒരുതരത്തിൽ അംഗീകരിക്കാണ് ആകില്ല. അനീഷ് പുറത്തു വിട്ടതെല്ലാം സത്യമാണ്. കെ എം ജോസഫ് ഒരു ദിവസം എന്റെ വീട്ടിൽ വരികയും CPM എന്ന പാർട്ടിയിൽ ഇന്ന് നടക്കുന്ന അനീതികളെക്കുറിച്ച് പറയുകയും ചെയ്തു. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തനിക്ക് ബിജെപിയിൽ ചേരണമെന്നും അദ്ദേഹം പറഞ്ഞ ശേഷമാണ് പോയതെന്നും എ പി അബ്ദുള്ളക്കുട്ടി കർമ്മ ന്യൂസിനോട് പറഞ്ഞു.

എന്നാൽ തന്റെ വീട്ടിൽ നടന്ന കണ്ടുമുട്ടൽ അനീഷ് ചെമ്പേരി പുറത്തുവിട്ടതോടെ, സിപിഎം നേതാക്കൾ കൂട്ടത്തോടെ കെ എം ജോസഫിന്റെ വീട്ടിൽ എത്തുകയും അദ്ദേഹത്തെ പറഞ്ഞു തിരിക്കുകയുമയിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കൾ അനീഷ് ചെമ്പേരിക്കെതിരെ വകവരുത്താനുള്ള ശ്രമങ്ങൾ തുടങ്ങുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ പോലും പറയാൻ മടിച്ച കാര്യാമാണ് കർമ്മ ന്യൂസ് റിപ്പോർട്ടർ അനീഷ് ചെമ്പേരി പുറത്തുകൊണ്ടു വന്നതെന്ന് എ പി അബ്ദുള്ളക്കുട്ടി പറയുകയായുണ്ടായി.

അതേസമയം ഈ ഭീഷണികൊണ്ടൊന്നും താൻ മാധ്യമപ്രവർത്തനം നിർത്തി വീട്ടിൽ ഇരിക്കാൻ പോകുന്നില്ലെന്ന് കർമ്മ ന്യൂസ് കണ്ണൂർ റിപോർട്ടർ അനീഷ് ചെമ്പേരി പ്രതികരിച്ചു. സ്വന്തം പാർട്ടിയോട് നെറികേട് കാട്ടുന്ന ഇത്തരം സംഭവങ്ങളിൽ തെളിവ് ലഭിച്ചാൽ തുടർന്നും അവ സമൂഹത്തിന് മുന്നിൽ കൊണ്ട് വരും. പാർട്ടിക്ക് വേണ്ടി ചാകാനും വെട്ടാനും നടക്കുന്നവർക്ക് തന്റെ വാർത്ത തിരിച്ചറിവ് ഉണ്ടാക്കുമെങ്കിൽ അത് ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.