മുഖ്യമന്ത്രിയുടെ തന്തക്ക് വിളിച്ച കേസ് നിലനിൽക്കില്ല, 10കോടി നഷ്ടപരിഹാരം ആവവശ്യപ്പെടും- ക്രൈം നന്ദകുമാർ

മുഖ്യമന്ത്രി പിണറായി വിമർശിച്ചതിനെതിരെ കലാപ കുറ്റം ചുമത്തി ക്രൈം നന്ദകുമാറിനെതിരെ എഫ്ഐആർ ഇട്ടിരുന്നു. ഇപ്പോൾ ആ കേസ് നിലനിൽക്കില്ലെന്ന് കോടതി തന്നെ വ്യക്തമാക്കി. അഞ്ച് തവണയോളം നന്ദകുമാറിന്റെ ഓഫിസ് പോലീസ് ഈ വർഷം റെയ്ഡ് നടത്തിയിരുന്നു. പിണറായി വിജയനെക്കുറിച്ചു വാട്സപ്പിൽ വന്ന ഒരു വീഡിയോ പ്രസിദ്ധീകരിച്ചതിനാണ് അവസാനമായി ക്രൈം നന്ദകുമാറിനെതിരെ കേസെടുത്തത്.

മുഖ്യമന്ത്രിയുടെ തന്ത എന്ന വാക്കുപയ​ഗോച്ചതാണ് പ്രകോപത്തിന് കാരണമായത്. മുഖ്യമന്ത്രിയുടെ പിതാവിന്റെ പേര് കോരൻ എന്ന് പരാമർശിച്ചാലോ എടോ നീ എന്നോ വിളിച്ചാലോ അത് കുറ്റകൃത്യമല്ലെന്ന് ക്രൈം നന്ദകുമാർ കർമ ന്യൂസിനോട് പറഞ്ഞു. അങ്ങനെയാണെങ്കിൽ പരനാറി എന്നു വിളിച്ച അദ്ദേഹത്തിനെതിരെയല്ലേ ആദ്യം കേസെടുക്കേണ്ടതെന്ന് നന്ദകുമാർ പറഞ്ഞു. വിഷയത്തിൽ 10 കോടി രൂപയുടെ നഷ്ട പരിഹാരത്തിന് കേസു ഫയൽ ചെയ്യും. ഒന്നൊന്നര വർഷമായി എന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. പലതവണ വീടും ഓഫീസുകളും റെയ്ഡ് ചെയ്തു. പത്ര സ്വാതന്ത്യത്തിനും പൗര സ്വാതന്ത്ര്യത്തിനുമെതിരെയുള്ള കടന്നു കയറ്റമാണ് എനിക്കെതിരെ നടക്കുന്നത്.

ഔദ്യോ​ഗിക കൃത്യ നിർവഹണത്തിന്റെ ഭാ​ഗമായല്ല ഇത്തരം പ്രവർത്തികൾ ചെയ്യുന്നത്. കെ റയിലുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ 1000 കണക്കിന് ആളുകൾ ഇത്തരത്തിൽ പ്രതികരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ ചീത്ത പറഞ്ഞു എന്ന വകുപ്പ് നിലനിൽക്കില്ലെന്ന് കോടതി തന്നെ വ്യക്തമാക്കി. ഒരു മാക്സിസ്റ്റ് പാർട്ടിക്കാരന്റെ വ്യൂ ആണ് താൻ പറഞ്ഞതെന്നും നന്ദകുമാർ കർമ ന്യൂസിലൂടെ പറഞ്ഞു

കർമ ന്യൂസ് ചീഫ് എഡിറ്റർ വിൻസ് മാത്യു ക്രൈം നന്ദകുമാറുമായി നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം