ചീട്ട് കളി ക്ലബിൽ പോയത് ബിഷപ്പ് പറഞ്ഞിട്ട്, നടി ഷംന എന്റെ പുറകിൽ ഇരിപ്പുണ്ടായിരുന്നു

ഇന്ത്യയിലേ ഏറ്റവും വലിയ കള്ള ചൂതാട്ട കേന്ദ്രം കേരളത്തിൽ എന്ന ബഹുമതിയും പിണറായി സർക്കാരിനു സ്വന്തം. കോട്ടയം മണർകാട് ക്രൗൺ ക്ളബ് എന്ന ചീട്ട് കളി കേന്ദ്രത്തിന്റെ ചീത്ത പേരിൽ  വീണത് ബിഷപ്പും പി.സി ജോർജ് എം.എൽ.എയും നടി ഷമ്ന കാസിമും. ചീട്ട് കളി കേന്ദ്രം ഉല്ഘാടനം ചെയ്തത് മേജർ ആർച്ച് ബിഷപ്പ് എം.ചിന്നപ്പ…ഈ വിവാദ മെത്രാനേ കൊണ്ടുവന്നതാകട്ടേ ചെന്നൈയിൽ നിന്നും…

ഉല്ഘാടനം ചെയ്യാൻ പണം കിട്ടും എന്നറിഞ്ഞാൽ വലിഞ്ഞു കേറിയും ഉല്ഘാടിക്കാൻ ചെല്ലുന്ന എല്ലാ നടിമാർക്കും രാഷ്ട്രീയ നേതാക്കൾക്കും ഒരു പാഠം ആകണം മണർക്കാടേ ചീട്ട് കളി കേന്ദ്രത്തിന്റെ ഉല്ഘാടനത്തിനു പോയി നാറ്റ കേസായത്.

ചീട്ട് കളി കേന്ദ്രം നടത്തിപ്പുകാരുടെ സല്ക്കാരം സ്വീകരിച്ചത് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ബേബിയുടെ ധാരണ നാട്ടുകാരെല്ലാം ബേബി എന്നാണ്‌! മാധ്യമങ്ങൾ എല്ലാരും ബേബിമാർ എന്നാണ്‌. എന്നാൽ അങ്ങിയ അല്ല. പക്വതയുള്ളവർ ബേബിമാരേ നിയന്ത്രിക്കും..അതാണ്‌ കർമ്മ ന്യൂസൂം എം.എ ബേബിയോട് ചെയ്യുന്നത്. ബേബി ചെയ്തത് തെറ്റ്. ചീട്ട് കളിക്കാരുടെ നേതാക്കൾക്ക് ഒപ്പം സല്ക്കാരവും സ്വകാര്യ പരിപാടിയും വീട് സന്ദർശനവും മട്ടനും ചിക്കൻ വിരുന്നും ഒക്കെ ആസ്വദിച്ചതും അധികപറ്റായി പോയി കമ്യൂണിസ്റ്റ് നേതാവേ…

കോവിഡ് ഭീതി നിലനിൽക്കുമ്പോഴും കോട്ടയത്തെ മണർകാട് ക്രൗൺ ക്ലബ്ബിൽ പണം വച്ചുള്ള 43 അംഗ ചീട്ടുകളി സംഘത്തെയാണ്‌ പിടിച്ചത്. 18 ലക്ഷം രൂപയും 20ലധികം ആഢംബര കാറുകൾ എന്നിവ പിടിച്ചിരുന്നു. 5 കോടിയുടെ വരെ ചീട്ട് കളി ദിവസം ഇവിടെ നടന്നിരുന്നു

ഇപ്പോൾ നമ്മുടെ പി.സി ജോർജ് ഉള്ള കാര്യം തുറന്ന് പറയുന്നു. ചീട്ട് കളി ക്ളബ് ഉല്ഘാടനം ചെയ്യാൻ പോയത് തിരുമേനി പറഞ്ഞിട്ടാണ്‌ എന്ന് പി.സി ജോർക്ക് കർമ്മ ന്യൂസിൽ പ്രതികരിച്ചു. മെത്രാൻ ആണ്‌ എന്നെ ക്ഷണിച്ചത്. ഒരു തിരുമേനി ഒക്കെ പറഞ്ഞാൽ കേൾക്കാതിരിക്കാൻ പറ്റുമോ..മെത്രാൻ പറഞ്ഞിട്ടാണ്‌ മണർകാട്ടേ ക്രൗൺ ക്ലബ് ഉല്ഘാടനം ചെയ്യാൻ പോയത്….എന്നാൽ ചീട്ട് കളിൽ ക്ളബ് ഉല്ഘാടനം ചെയ്യാൻ താൻ പോയിട്ടില്ല എന്ന് പാലാ എം.എൽ.എ മാണി സി. കാപ്പൻ പറഞ്ഞു. എന്റെ പേർ നോട്ടീസിൽ അവന്മാർ അച്ചടിച്ചു. pഅപകടമ്മനസിലാക്കിയ ഞാൻ വിട്ടു നില്ക്കുകയായിരുന്നു എന്നും പി.സി ജോർജിനു ഒരു പരിഹാസം എന്നോണം മാണി സി. കാപ്പൻ വ്യക്തമാക്കി.

ക്ളബ് ഉല്ഘാടനം ചെയ്യാൻ പോയപ്പോൾ പിന്നീട് ഇവന്മാർ അവിടെ ഇങ്ങിനെത്ത പരിപാടി ചെയ്യും എന്ന് ആരറിഞ്ഞു. അവിടെ ചീട്ട് കളിയും ചൂതാട്ടവും നടന്നു എന്നറിയുന്നു. ഇവന്മാരേ പിടിച്ച് പ്രോസിക്യൂട്ട് ചെയ്യണം. ഇവിടെ പോലീസും മറ്റും അത് ചെയ്യാൻ ഉണ്ട്. ക്ളബ് ഉല്ഘാടനം ചെയ്യാൻ ചെന്നപ്പോൾ നല്ല ഒരു മാന്യയായ പെൺകുട്ടിയും അവിടെ ഉണ്ടായിരുന്നു. അവൾ എന്റെ പുറകിൽ ആയിരുന്നു ഇരുന്നത്. അത് ഷം നാ കാസിം എന്ന സിനിമാ നടി ആയിരുന്നു എന്നും പി.സി ജോർജ് പറഞ്ഞു.. എന്തായാലും മണർകാട്ടേ ചൂതാട്ടത്തിൽ ഇപ്പോൾ കള്ള പണക്കാർ കുടുങ്ങി. കാപ്പ നിയമം ചുമത്തി കേന്ദ്രം നടത്തിപ്പുകാർ നടപടി നേരിടുന്നു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം മാത്രമല്ല ഈ കേന്ദ്രം നടത്തിപ്പുകാർക്ക് മുഖ്യമന്ത്രി പിനറായി വിജയനുമായും ബന്ധം ഉണ്ടായിരുന്നു എന്നും ആരോപണം ഉയരുന്നു. ചീട്ട് കളിക്കാരും പിണറായി വിജയനും മന്ത്രിമാരും ഒക്കെ ഒന്നിച്ചുള്ള ചിത്രവും പുറത്ത് പ്രചരിക്കുന്നുണ്ട്. എന്തായാലും കേരളം കോവിഡിനെ തുരത്തി ലോകത്ത് ഒന്നമാതായ കെട്ടുകഥ പോലെ അല്ല..ഇത് ..മുച്ചീട്ട് കളിയിലും പന്നി മലത്തിലും , ഗുണ്ട് പൊട്ടിക്കലിലും, ഗുലാൻ പെരിശിലിലും, റമ്മിയി കുത്തിലും ഒക്കെ കേരളം ഇന്ത്യയിലെ നമ്പർ വൺ