അടിമാലിയില്‍ ട്രാവലര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി, കുത്തനെയുള്ള ഇറക്കത്തില്‍ വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകട കാരണം

മൂന്നാര്‍. വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അടിമാലി മാങ്കുളത്ത് ഉണ്ടായ അപകടത്തില്‍ മരണം നാലായി. പേമരം വളവില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്. കുത്തനെയുള്ള ഇറക്കത്തില്‍ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടുവെന്നാണ് പ്രഥമിക നിഗമനം.

അപകടത്തിൽ മൂന്ന് വയസ്സുള്ള പെൺകുട്ടിയും മരിച്ചു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ 13 പേർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

തമിഴ്‌നാട് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. തിരുനൽവേലിയിലെ പ്രഷർകുക്കർ കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് അപകടത്തിൽ പെട്ടത്. ഇവർ ഒരുമിച്ച് വിനോദയാത്രയ്ക്ക് എത്തിയതാണ്. അതേസമയം പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.