പേളി മാണിക്ക് കൂട്ടിരിക്കാൻ പ്രീയ കൂട്ടുകാരി ദീപ്തി സതി എത്തി

​ഗർഭിണിയായ പേളി മാണിക്ക് കൂട്ടിരിക്കാൻ പ്രീയ കുട്ടുകാരി ദീപ്തി സതി സിനിമ തിരക്കുകളെല്ലാം മാറ്റിവെച്ച് പേളിയുടെ ഫ്ലാറ്റിൽ എത്തി. പേളി മാണി തന്നയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. പേളിയുടെയും ശ്രീനിഷിന്റെയും വെബ് സീരീസായ പേളിഷിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി ദീപ്തി സതി വേഷമിട്ടിട്ടുണ്ട്. കൂടാതെ പേളിയുടെ ‘ഗേൾ ഗ്യാങിലെ’ ഒരംഗം കൂടിയാണ് ദീപ്തി. ദീപ്തി സതി എത്തിയ ഉടനെതന്നെ വീട്ടിലെ സാധനങ്ങളെല്ലാം സാനിറ്റൈസ് ചെയ്തെന്നും പേളി പറഞ്ഞു.

ലാൽ ജേസ് ചിത്രമായ നീനയിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് ദീപ്തി സതി. കേരളത്തിൽ തനിക്ക് നിറയെ സുഹൃത്തുക്കളുണ്ട്. അവരെ കാണണമെന്നും നല്ല ഭക്ഷണം കഴിക്കണമെന്നും നടി നേരത്തെ തുറന്നു പറഞ്ഞിരുന്നു. അതിനോടൊപ്പം തന്നെ തന്റെ പ്രിയ സുഹൃത്ത് പേളിമാണിയെ കാണാനുള്ള ആഗ്രഹവും നടി പ്രകടിപ്പിച്ചിരുന്നു.

പേളി മാണി താരം അമ്മയാകാൻ തയ്യാറെടുക്കുകയാണ്. ഗർഭിണിയായതിന് ശേഷം താൻ പേളിയെ നേരിൽ കണ്ടിട്ടില്ല. ബേബി ബമ്പ് കാണാണം. കൂടാതെ കേരളം തൻറെ ഹോം ഗ്രൗണ്ട് പോലെയാണെന്നും ദീപിതി കൂട്ടിച്ചേർത്തിരുന്നു. ദീപ്തിയുടെയും പേളിയുടെയും ആ​ഗ്രഹം ഇപ്പോൾ സാധിച്ചിരിക്കുകയാണ്.