ഡല്‍ഹി മദ്യനയ കേസ്; മലയാളി വ്യവസായിയെ ഇഡി അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ നിര്‍ണായകമായ അറസ്റ്റ് നടത്തി ഇഡി. കേസിലെ 14-ാം പ്രതിയും മലയാളിയുമായ അരുണ്‍ രാമചന്ദ്ര പിള്ളയെയാണ് ഇഡി അറസ്റ്റ് ചെയ്തത്. ദീര്‍ഘമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. മദ്യനയക്കേസിലെ സുപ്രധാന കണ്ണിയായി ഇഡിയും സിബിഐയും വിശേഷിപ്പിക്കുന്ന വ്യക്തിയാണ് മനീഷ്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിതയുടെ ബെനിമിയാണ് ഇയാള്‍ എന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്.

എഎപി കമ്യൂണിക്കേഷന്‍ വിഭാഗത്തിലെ വിജയ് നായരുമായി പിള്ളയുമായി ഡീലുകള്‍ ചര്‍ച്ച ചെയ്തത് അരുണ്‍ രാമചന്ദ്രന്‍ പിള്ളയാണെന്നാണ് കരുതുന്നത്. കേസിലെ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച് ഇഡി മനീഷ് സിസോദിയയെ ചോദ്യം ചെയ്യുവാനിരിക്കെയാണ് അറസ്റ്റ്. കേസില്‍ ആരോപണം നേരിടുന്ന ഇന്തോ സ്പിരിറ്റ് കമ്പനിയില്‍ അരുണ്‍ രാമചന്ദ്രന്‍ പിള്ളയുടെ പേരിലുള്ള ഒഹരിയുടെ യഥാര്‍ത്ഥ ഉടമ കവിതയാണെന്നാണ് ഇഡി കരുതുന്നത്.

കമ്പനിയിലെ 65 ശതമാനം ഓഹരിയും കവിതയുടെതാണ്. കേസിലെ പ്രതികളിലൊരാളായ അരുണ്‍ രാമചന്ദ്രന്‍ പിള്ളവഴിയാണ് കവിത ഇത് നടത്തുന്നത്. പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ മദ്യ വിപണന സാധ്യത മുന്നില്‍ കണ്ടാണ് ഇന്തോ സ്പിരിറ്റ് കമ്പനിയില്‍ കവിത നിക്ഷേപം നടത്തിയത്.