ഞാന്‍ എന്റെ സിനിമ നല്ലതായാലും മോശമായാലും മാക്സിമം പ്രമോട്ട് ചെയ്യും, ഒമര്‍ ലുലു പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ഒമര്‍ ലുലു. യുവ താരങ്ങളെ കേന്ദ്ര കഥാപാത്രമാക്കി അദ്ദേഹം ഒരുക്കിയ ചിത്രങ്ങള്‍ എല്ലാം വിജയം നേടിയിരുന്നു. ഇപ്പോള്‍ ബാബു ആന്റണിയെ നായകനാക്കിയുള്ള പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഒമര്‍. സോഷ്യല്‍ മീഡിയകളിലും സജീവമാണ് അദ്ദേഹം. പലപ്പോഴും സംവിധായകന്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.

ഇപ്പോള്‍ ഒമര്‍ ലുലു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തന്റെ സിനിമ നല്ലതായാലും മോശമായാലും മാക്സിമം പ്രൊമോട്ട് ചെയ്യുമെന്നും മറ്റുള്ളവര്‍ തിരിച്ച് ട്രോളുകയ്യും സപ്പോര്‍ട്ട് ചെയ്യുകയും ഒക്കെ ചെയ്താലേ തന്റെ പ്രൊഡക്റ്റിന് മാക്സിമം റീച്ച് കിട്ടുവെന്നും ഒമര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഒമര്‍ലുലുവിന്റെ വാക്കുകള്‍ ഇങ്ങനെ, വര്‍ഷത്തില്‍ 140+ സിനിമ ഇറങ്ങുന്ന മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ മാക്സിമം 20 സിനിമക്ക് മാത്രമേ മുടക്കിയ പണം എങ്കിലും തിരിച്ച് കിട്ടുന്നുള്ളു. ഇതില്‍ വലിയ താരങ്ങള്‍ ഇല്ലാത്ത 90% സിനിമകള്‍ ആരും ശ്രദ്ധിക്കുന്നു പോലും ഇല്ലാ. ഞാന്‍ എന്റെ സിനിമ നല്ലതായാലും മോശമായാലും മാക്സിമം പ്രമോട്ട് ചെയ്യും അത് എന്റെ ജോലിയാണ് നിങ്ങള്‍ തിരിച്ച് ട്രോളുകയ്യും സപ്പോര്‍ട്ട് ചെയ്യുകയും ഒക്കെ വേണം എന്നാലേ എന്റെ പ്രൊഡക്റ്റിന് മാക്സിമം റീച്ച് കിട്ടു. ധമാക്കയുടെ തമിഴ് ഡബ് റെറ്റസ് ചോദിച്ച് ആളുകള്‍ വന്നു തുടങ്ങി ട്രോളിയ എല്ലാവര്‍ക്കും നന്ദി