കുട്ടിക്കാല ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി, പണ്ടെ സുന്ദരിയാണെന്ന് ആരാധകർ

മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഒരാളായിരുന്നു ദിവ്യ ഉണ്ണി.ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ഈ നടി മിനി സ്‌ക്രീനിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.എന്നാൽ താരത്തിന്റെ ആദ്യ വിവാഹം പരാജയമായതോടെ താരം കഴിഞ്ഞ വർഷം വീണ്ടും വിവാഹിതയായിരുന്നുജനുവരി 14നായിരുന്നു ദിവ്യയ്ക്ക് കുഞ്ഞ് ജനിക്കുന്നത്.ഐശ്വര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ജനുവരിയിലാണ് ദിവ്യയ്ക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ചത്.അർജുൻ,മീനാക്ഷി എന്നിവരാണ് മറ്റു മക്കൾ

ഇപ്പോളിതാ കുട്ടിക്കാലചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.കുട്ടിക്കാലത്ത് സുന്ദരിപ്പട്ടം നേടിയപ്പോൾ എടുത്ത താരത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ഇത്. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. പണ്ടെ സുന്ദരിയാണെന്നാണ് കൂടുതൽ ആളുകളും പറയുന്നത്.

 

View this post on Instagram

 

A post shared by Divyaa Unni (@divyaaunni)


2002ലായിരുന്നു ദിവ്യ ഉണ്ണിയുടെ ആദ്യം വിവാഹം.വിവാഹത്തോടെ വിദേശത്തേക്ക് പോയ നടി സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു.2016 ൽ ഈ ബന്ധം അവസാനിപ്പിച്ചു.2018ഫെബ്രുവരി നാലിനായിരുന്നു ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ച് ദിവ്യയുടെ രണ്ടാം വിവാഹം.മുംബൈ മലയാളിയായ അരുൺ കുമാർ മണികണ്ഠനാണ് ഭർത്താവ്.എൻജീനിയറായ അരുൺ നാല് വർഷത്തോളമായി ഹൂസ്റ്റണിലാണ്.ഇവിടെ ശ്രീപാദം സ്‌കൂൾ ഓഫ് ആർട്‌സ് എന്ന പേരിൽ നൃത്ത വിദ്യാലയം ദിവ്യ ഉണ്ണി ആരംഭിച്ചിരുന്നു