നരേന്ദ്ര മോദിയെ പ്രശംസിച്ച് ഡോണള്‍ഡ് ട്രംപ്; മോദി കഴിവുറ്റ ഭരണാധികാരി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുന്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദി മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിവുറ്റ ഭരണാധികാരിയാണ് മോദിയെന്നും ഡോണാള്‍ഡ് ട്രംപ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സുഹത്താണ് താനെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, മുന്‍ പ്രസിഡന്റ് ബറാക് ഒബാമ എന്നിവരെക്കാള്‍ കൂടുതല്‍ ഇന്ത്യയുമായി സൗഹൃദം സ്ഥാപിച്ചത് താനാണെന്നും ട്രംപ് പറഞ്ഞു.

പ്രധാനമന്ത്രി എന്ന നിലയില്‍ വളരെ മികച്ച പ്രവര്‍ത്തനമാണ് നരേന്ദ്രമോദി നടത്തുന്നത്. എപ്പോഴും മോദിയുമായി അടുത്ത ബന്ധമാണ് താന്‍ പുലര്‍ത്തുന്നത്. വളരെ വലിയ പ്രസാസമുള്ള ജോലികള്‍ പോലും നിസാരമായി പൂര്‍ത്തിയാക്കുവാന്‍ അദ്ദേഹത്തിന് കഴിയും. മോദി വളരെ നല്ല മനുഷ്യനാണെന്നും ട്രംപ് കൂട്ടിചേര്‍ത്തു.

മറ്റ് യുഎസ് പ്രസിഡന്റുമരെക്കാള്‍ കൂടുതല്‍ ഇന്ത്യയുമായി ശക്തമായ സൗഹൃദം സ്ഥാപിച്ചത് താനാണെന്നും സംശയമുണ്ടെങ്കില്‍ മോദിയോട് ചോദിക്കുവാനും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം നല്‍കുന്ന പിന്തുണ വളരെ വലുതാണ്. അതേസമയം 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിനും അദ്ദേഹം പ്രതികരണം നല്‍കി.

താന്‍ മത്സരിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. വൈകാതെ തന്നെ ഈ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകുമെന്നും ട്രംപ് പറയുന്നു. അതേസമയം യുഎസ് പ്രസിഡന്റ് ബൈഡനെതിരെയും അദ്ദേഹം ശക്തമായ വിമര്‍ശനം ഉന്നയിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട സാമ്പത്തിക ഘടനയിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. താന്‍ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ യുഎസ് വീണ്ടും പഴയപ്രതാപത്തിലേക്ക് തിരികെ വരുമെന്നും. തന്റെ സ്ഥാനാര്‍ഥിത്വത്തില്‍ അമേരിക്കന്‍ ജനത സന്തോഷിക്കുമെന്നും ട്രംപ് പറഞ്ഞു.