വാഹനത്തില്‍ കുട്ടികളെ ഒറ്റയ്ക്കിരുത്തി പോകുന്നവർക്ക് ഒരു ലക്ഷം രൂപ പിഴയും തടവും, പോലീസിന്റെ മുന്നറിയിപ്പ്

കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കി പോകുന്നത് മൂലം ഉണ്ടാകുന്ന അപകടങ്ങൾ നിരവധിയാണ്. മാതാപിതാക്കളുടെ ഇത്തരം അശ്രദ്ധ കാരണം ഒരുപാട് കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ഇത്തരം അപകടങ്ങളുടെ പശ്ചാത്തലത്തിൽ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ദുബായ് പോലീസ്. കനത്തചൂടില്‍ വാഹനത്തില്‍ കുട്ടികളെ തനിച്ചിരുത്തി പോകുന്നവര്‍ക്ക് 5000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. കുറ്റത്തിന്റെ തോതനുസരിച്ച് പിഴസംഖ്യ 10,000 ദിര്‍ഹം വരെയായേക്കാം.

തടവുശിക്ഷയും ലഭിച്ചേക്കാം. നിര്‍ത്തിയിട്ട വാഹനത്തില്‍ രണ്ട് വയസ്സുള്ള മകനെ തനിച്ചിരുത്തി ഡോര്‍ ഓട്ടോമാറ്റിക്കായി ലോക്ക് ചെയ്ത് പോകുന്ന രക്ഷിതാവിന്റെ വീഡിയോ സഹിതമാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്. ഇത്തരം പ്രവർത്തികൾ വിളിച്ചു വരുത്തുന്ന ദുരന്തങ്ങൾ വളരെ വലുതാകും.

വാഹനത്തില്‍ സീറ്റ് ബെല്‍റ്റിട്ട് തനിച്ചിരിക്കുന്ന കുഞ്ഞിനെ വീഡിയോയില്‍ കാണാം. പോലീസ് വാതില്‍ പൊളിച്ച് കുഞ്ഞിനെ രക്ഷിക്കുന്നതാണ് വീഡിയോയിലെ ഉള്ളടക്കം. ഷോപ്പിങ്ങിനോ മറ്റാവശ്യങ്ങള്‍ക്കോ കുട്ടികളെയും കൊണ്ടുപോകുമ്പോള്‍ അവര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയെന്ന് കുടുംബാംഗങ്ങള്‍ ഉറപ്പാക്കണം. ഇത്തരം മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ കുട്ടികളില്‍ ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

യു.എ.ഇയില്‍ ഇത്തരം അപകടത്തില്‍പെട്ട് ഒട്ടേറെ കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് പോലീസിന്റെ നിര്‍ദേശം. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന സ്ഥലത്ത് 10 മിനിറ്റ് കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ കാറിനകത്തെ താപനില 10 ഡിഗ്രി വര്‍ധിക്കും. വാഹനത്തിനുള്ളിൽ ആളുകൾ കുടുങ്ങി കിടന്നാൽ മരണം വരെ സംഭവിച്ചേക്കാം. . 45 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കഴിഞ്ഞ ദിവസങ്ങളിലെ യു.എ.ഇയിലെ ചൂട്. ഇത് വരും മാസങ്ങളിലും തുടർന്നേക്കാം.