ഡ്രൈവിംഗ് ടെസ്റ്റുകളും, ഡ്രൈവിംഗ് പരിശീലനവും തി‌ങ്കളാഴ്ച്ച മുതല്‍ പുനരാരംഭിക്കും ; ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റുകളും, ഡ്രൈവിംഗ് പരിശീലനവും തി‌ങ്കളാഴ്ച്ച മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടു വേണം ടെസ്റ്റും പരിശീലനവും നടത്തേണ്ടതെന്നും അദ്ദേഹം വ്യക്‌തമാക്കി .

പരിശീലന വാഹനത്തില്‍ ഇന്‍സ്ട്രക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കുകയുള്ളൂയെന്നും അറിയിച്ചു . കൊവിഡ് നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്നും നിര്‍ദേശിച്ചു .