കൊച്ചി പെന്റാ മേനകയിലേക്ക് ദിവസം 5000ലക്ഷം കള്ളപണം എത്തുന്നു, ഞടുക്കുന്ന വെളിപ്പെടുത്തൽ

കൊച്ചിയിലെ പെന്റാമേനക ഷോപ്പിങ്ങ് മാളിൽ ഒരു ദിവസം മാത്രം ദിവസവും മാത്രം നടക്കുന്നത് 50 കോടി രൂപയുടെ ഹവാല ഇടപാട്. കൊച്ചിയിലെ പെന്റാമേനകയിൽ മാത്രം ഒരു ദിവസം എത്തുന്ന കള്ള പണം അയ്യായിരം ലക്ഷം രൂപ. ഈ പണം എത്തുന്നത് കൊച്ചിയിലെ തുറമുഖം വഴി തന്നെ. കണ്ടൈനറുകളിൽ കള്ളകടത്ത് നിർബാധം നടക്കുന്നു. നികുതി അടയ്ക്കാത്ത സാധനങ്ങളും കറൻസിയും കേരളത്തിൽ എത്തുന്നു. ഒറ്റ ദിവസം തന്നെ 5000 ലക്ഷം രൂപ ഈ ഒറ്റ കേന്ദ്രത്തിൽ എത്തുന്നു എന്ന ഇ ഡിയുടെ വെളിപ്പെടുത്തൽ നോക്കുമ്പോൾ ഒറ്റ ദിവസം കേരളത്തിൽ മൊത്തത്തിൽ എത്തുന്ന കള്ളപണം എത്ര? കള്ളകടത്ത് എത്ര?

കേരളത്തിൽ സമീപ നാളിൽ എത്തിയ പതിനായിരം കോടിയുടെ കള്ളപണം പിടിച്ചെടുക്കാൻ വൻ നീക്കങ്ങൾ കേന്ദ്ര ഏജൻസികളും ഇ ഡിയും നടത്തിവരികയാണ്‌. റെയ്ഡുകൾ കൊച്ചി, കോട്ടയം മലപ്പുറം കേന്ദ്രീകരിച്ച് തുടരുന്നു. കൊച്ചിയിലെ പെന്റാമേനക ഷോപ്പിങ് മാൾ കേന്ദ്രീകരിച്ച് ഇ ഡിയുടെ വലിയ രീതിയിൽ ഉള്ള പരിശോധനകൾ ആണ്‌ ഉണ്ടാകുന്നത്. ഈ ഭാഗം കേന്ദ്രീകരിച്ച് 200ഓളം മൊബൈൽ ഷോപ്പുകൾ ഉണ്ട്.

പെന്റാമേനക ഷോപ്പിങ് മാളിലെ മൊബൈൽ ആക്‌സസറീസ് മൊത്തവിൽപ്പനശാല, ബ്രോഡ്‌വേയ്ക്ക് സമീപമുള്ള സൗന്ദര്യവർധക വസ്തുക്കളും ഇലക്‌ട്രോണിക് സാധനങ്ങളും വിൽക്കുന്ന മൊത്തവിൽപ്പനശാല ട്രാവൽ ഏജൻസികൾ എല്ലായിടത്തും ഇ ഡിയുടെ പരിശോധന സക്തമാക്കി വരികയാണ്‌. അവരുടെ കടയിലെ വരവ്, വില്പന, വന്നിരിക്കുന്ന പണം, സ്റ്റോക്കുകളും ലഭിച്ച വരുമാനവും, ബാങ്ക് അക്കൗണ്ടുകൾ എല്ലാം പരിശോധിച്ച് വരുന്നു.