യുഎസ് ഓപ്പൺ ടെന്നീസ്; ചരിത്രം കുറിച്ചുകൊണ്ട് ബ്രിട്ടീഷ് താരം എമ്മ റാഡുകാന കിരീടം സ്വന്തമാക്കി

യുഎസ് ഓപ്പൺ ടെന്നീസിൽ ചരിത്രവിജയവുമായി ബ്രിട്ടീഷ് താരം എമ്മ റാഡുകാന കിരീടം സ്വന്തമാക്കി. ഞായറാഴ്ച നടന്ന ഫൈനലിൽ ലോക റാങ്കിങ്ങിൽ 73 ാം സ്ഥാനത്തുള്ള കാനേഡിയൻ താരം ലെയ്‌ലാ ഫെർണാണ്ടസിനെ തോൽപ്പിച്ചാണ് 150ാം റാങ്കുകാരിയായ റാഡുകാന കിരീടം ചൂടിയത്. വനിതാ സിംഗിൾസിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് വിജയം. 6-4,6-3 എന്ന സ്‌കോറിനാണ് വിജയം.

1977 ന് ശേഷം ആദ്യമായി ഒരു ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് വനിതയായി റാഡുകാനമാറി. ഇതിന് മുൻപ് വെർജീനിയ വേഡിനായിരുന്നു ആ നേട്ടം. കൂടാതെ ലോക ഒന്നാം നമ്പർ താരം റഷ്യൻകാരി മരിയ ഷറപ്പോവയക്ക് ശേഷം ഗ്രാൻസ്ലാം നേടുന്ന പ്രായം കുറഞ്ഞ താരം എന്ന ഖ്യാതിയും ഇനി ഈ പതിനെട്ടുകാരിക്ക് സ്വന്തം.