മരട് അനധികൃത ഫ്‌ളാറ്റ് നിര്‍മാണത്തിൽ മുന്‍ഭരണ സമിതിക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം മുറുകുന്നു

എറണാകുളം മരടിലെ അനധികൃത ഫ്‌ളാറ്റ് നിര്‍മാണത്തില്‍ മുന്‍ഭരണ സമിതിക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് അന്വേഷണം നടത്തും. നിർമാണത്തിന് വേണ്ടി എന്തെല്ലാം ക്രമക്കേടുകൾ നടത്തിയിട്ടുണ്ടെന്ന് വിശദമായി അന്വേഷിക്കും. ഭരണസമിതി അംഗങ്ങള്‍ കോഴ വാങ്ങിയിട്ടുണ്ടോയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് പരിശോധിക്കും.

സിപിഐഎം നേതാവ് സിഎം ദേവസ്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് അന്വേഷണം നടത്തുക. നിർമാണ സമയത്തു പഞ്ചായത്ത് പ്രസിഡന്റ് സി എം ദേവസ്യയായിരുന്നു. ഇതേ വിഷയത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം എങ്ങും എത്താതിരുന്നതിനെ തുടർന്നാണ് ഇ ഡി അന്വേഷണം ആരംഭിക്കുന്നത്. ഫ്‌ളാറ്റ് വിവാദത്തില്‍ നിര്‍മാതാക്കളെയും ഇ ഡി ചോദ്യം ചെയ്യുന്നുണ്ട്. ജൈയിന്‍ ഫ്‌ളാറ്റ് നിര്‍മാതാവിനെ കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്തിരുന്നു.