രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനം എറണാകുളത്ത്; മുന്നറിയിപ്പുമായി ആരോ​ഗ്യ വിദ​ഗ്ധര്‍

കൊച്ചി: കേരളത്തില്‍ കോവിഡ് വൈറസ് രോ​ഗവ്യാപനം അതീവതീവ്രമാകുമ്ബോള്‍ എറണാകുളം ജില്ലയില്‍ കൂടുതല്‍ മുന്നറിയിപ്പുമായി ആരോ​ഗ്യവിദ​ഗ്ധര്‍. ജനസംഖ്യാനുപാതത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗ വ്യാപനം ഉള്ള ജില്ല എറണാകുളമാണെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ കോവിഡ് രണ്ടാം തരം​ഗത്തില്‍ ഏറ്റവും രൂക്ഷമായത് എറണാകുളത്താണ്.

കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍ ഡല്‍ഹിയിലും മുംബൈയിലും ഉളളത് പോലെ സ്ഥിതി ​ഗുരുതരമായി മാറുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നാല് ദിവസത്തിനുള്ളില്‍ മാത്രം 16,136 പേര്‍ക്കാണ് കൊവിഡ് പിടികൂടിയത്. എറണാകുളത്തെ കൊവിഡ് കെയര്‍ സെന്‍ററുകള്‍ ഇതിനോടകം നിറഞ്ഞു കവിഞ്ഞു.

എറണാകുളത്തെ കൊവിഡ് കെയർ സെന്‍ററുകൾ ഇതിനോടകം നിറഞ്ഞു കവിഞ്ഞു. സർക്കാർ, സ്വകാര്യ മേഖലകളിൽ കൊവിഡ് ഐസിയു കിടക്കകളുടെ ക്ഷാമവും വെല്ലുവിളിയാകുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ഐസിയു കിടക്ക കിടക്ക ലഭിക്കുന്നതിന് മണിക്കൂറുകൾ കാത്തുകിടക്കേണ്ട അവസ്ഥയാണുള്ളത്.