വായിൽ പഴം ആയിരുന്നോ? ഈ തന്റേടം ഈ ധൈര്യം സഹപ്രവർത്തകക്ക് വേണ്ടി അന്നു കാണിക്കണമായിരുന്നു

ഇവ ശങ്കർ

ഇപ്പോഴാണോ ബോധം ഉണ്ടായത്? വാ തുറക്കാൻ അധികാരം ഇല്ലാതാ വണമായിരുന്നു അല്ലെ? കിട്ടേണ്ട പ്രൊമോഷൻ മുഴുവൻവാങ്ങി, സർവീസിൽ ഇരുന്നപ്പോൾ മിണ്ടാതിരുന്നു പെൻഷൻ ആനുകൂല്യങ്ങൾ എല്ലാം ഉറപ്പാക്കി.. റിട്ടയേർഡ് ആയപ്പോൾ കൂടെ ജോലിചെയ്ത സഹപ്രവർത്തക താൻ ലൈം ഗികമായി പീഡിപ്പിക്കപെടുന്നു എന്ന് രേഖമൂലം പരാതി നൽകിയിട്ടും അന്ന് പ്രതിയായ DIG ക്ക്‌ എതിരെ നടപടി എടുക്കാതെ ഇപ്പോൾ ചാനലിൽ വന്ന് നിങ്ങൾ വിളമ്പുന്നത് കാണുമ്പോൾ നിങ്ങളൊരു നാണംകെട്ട സ്ത്രീ ആയിരുന്നെന്നു പറയാതിരിക്കാൻ വയ്യ. അന്ന് എന്താ വായിൽ പഴം ആയിരുന്നോ? ഈ തന്റേടം ഈ ധൈര്യം സഹപ്രവർത്തകക്ക് വേണ്ടി അന്നു കാണിക്കണമായിരുന്നു. പിന്നെ എന്തിനാണ് നിങ്ങൾ പോലീസിൽ ജോലി ചെയ്തത്?

നിയമം പാലിക്കേണ്ടപ്പോൾ പാലിക്കണമായിരുന്നു.അതോ റിട്ടയേർഡ് ആകുമ്പോൾ മാത്രമേ വായ തുറക്കൂ? ഇരയുടെ പേര് നിയമപരമായി പറയാൻ കഴിഞ്ഞില്ലെങ്കിലും പ്രതിയുടെ പേര് എങ്കിലും സമൂഹത്തോട് പറയണമായിരുന്നു…വനിത ഓഫീസർ മാർ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നെന്നു മനസിലാക്കിയിട്ടും സെലക്റ്റീവ് ആയി മാത്രം ജസ്റ്റിസ് ചെയ്യുന്ന നിങ്ങളെ പോലുള്ളവർ സമൂഹത്തിനു മുൻപിൽ ഒരു ബഹുമാനവും അർഹിക്കുന്നില്ല എന്നതാണ് വാസ്തവം.

അധികാരത്തിൽ ഇരിക്കുമ്പോൾ വിവരവും വിദ്യാഭാസവും ഇല്ലാത്ത രാഷ്ട്രീയക്കാരുടെ വാലാട്ടി പട്ടികളാകും..സർക്കാർ സർവീസിൽ ഇരിക്കുമ്പോൾ അല്ലെ ഇങ്ങനെയുള്ള വിഷയങ്ങൾ തുറന്നു പറയേണ്ടതും നടപടി എടുക്കേണ്ടതും.സർവീസിൽ ഇരിക്കുമ്പോൾ ആർക്കും ഒരു ഉപകാരവും ചെയ്യില്ല.എന്നിട്ട് റിട്ടയേർഡ് ആകുമ്പോൾ ഓരോന്ന് വന്ന് വിളിച്ചു പറയും ആരെ ബോധ്യപെടുത്താനാണാവോ?