പള്ളിക്കടിയിൽ ക്ഷേത്രം ആയിരുന്നു,തൂണുകൾ, മുതല തല,കുംഭം, പ്രതിമകൾ ഒക്കെ ഉണ്ടായിരുന്നു ബാബറി മസ്ജിദ് ഖനനത്തിൽ പങ്കെടുത്ത മുഹമ്മദിന്റെ വാക്കുകൾ

ബാബറി മസ്ജിദിനടിയിൽ ഖനനം ചെയ്തപ്പോൾ കണ്ടത് വെളിപ്പെടുത്തി സംഘത്തിലെ അംഗവും മലയാളിയുമായ കെ കെ മുഹമദ്. ഖനനം നടത്തി ചെന്നപ്പോൾ രാമക്ഷേത്രം ആയിരുന്നു കണ്ടത്,നൂറുകണക്കിനു പ്രതിമകൾ വരെ. ഒരു മസ്ജിദിൽ ഇത്തരം തൂണുകൾ ഉണ്ടാവില്ല എന്ന് ഒറ്റ നോട്ടത്തിൽ ബോധ്യപ്പെട്ടു. മസ്ജിദിൽ മുതല തല ആകൃതിയിൽ ഓവ് ചാൽ ഉണ്ടാകുമോ? മസ്ജിദിൽ എങ്ങിനെ നൂറുകണക്കിനു പ്രതികമൾ. പൂർണ്ണ കുംഭങ്ങൾ എങ്ങിനെ ഒരു മസ്ജിദിൽ വരും.എല്ലാ തെളിവുകളും കിറു കൃത്യം ക്ഷേത്രം ഉണ്ടായിരുന്നു എന്നതിന്റെതായിരുന്നു എന്നും കെ കെ മുഹമദ് പറഞ്ഞു.

രാമക്ഷേത്രം ഉയരുമ്പോൾ പലതരത്തിൽ ഉള്ള വിമർശനങ്ങൾ ശക്തമാണ് രാമനെ ആരാധിക്കുന്നവരും ബഹുമാനിക്കുന്നവരും ഒക്കെ പ്രതിഷേധിക്കുന്നത് മുസ്ലിം പള്ളി പൊളിച്ചിട്ട് അവിടെ പണിഞ്ഞ ക്ഷേത്രത്തിൽ രാമനെ പ്രതിഷിടിക്കുന്നതിനെതിരെയാണ്. അവിടെ നേരത്തെ ക്ഷേത്രം ഉണ്ടായിരുന്നു എന്നത് സൃഷ്ടി അല്ലെ എന്നും അഭിപ്രായങ്ങൾ ഉയരുമ്പോഴാണ് പുരാവസ്തു ഗവേഷകനായ കെകെ മുഹമ്മദും അദ്ദേഹത്തിന്റെ വാക്കുകളും ഇങ്ങനെ ആരോപണം ഉന്നയിക്കുന്നവർ കേൾക്കേണ്ടത് എന്താണ് ക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് തെളിവുകൾ അദ്ദേഹം അക്കമിട്ടു നിരത്തുന്നുണ്ട്.

അതിൽ അദ്ദേഹം പറയുന്നത് അവിടത്തെ തൂണുകളെ കുറിച്ചാണ് പള്ളിയുടെ തൂണുകൾ ക്ഷേത്ര തൂണുകളായിരുന്നു അതെങ്ങനെ അറിയും എല്ലാ താഹൂനും ഒരുപോലെയല്ല എന്ന് ചോദിക്കുന്നവരോട് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ.ചരിത്ര ഗവേശജാക്കന്മാർ അതിനു പ്രാവീണ്യം സിദ്ധിച്ചവരാണ്. എത്രമാത്രം പഴക്കം ഉണ്ട് ഈ നിർമ്മിതിയ്ക്ക് എന്നും തിരിച്ചറിയാൻ അവരെ പരിശീലിപ്പിച്ചിട്ടുണ്ടെന്നാണ് അദ്ധേഹത്തിന്റെ വാക്കുകൾ സ്റ്റൈലിസ്റ്റിക് ഡേറ്റിംഗ് അതാണ് അതിനു പറയുന്ന പേര് .ശാസ്ത്രീയത നോക്കാതെ ശൈലി കണ്ട മനസിലാക്കിയ കഥയും അദ്ദേഹം ഒരു അഭിമുഖത്തിൽ പങ്ക് വെച്ചിരിക്കുന്നത് അറിയുക .പൂർണകലശം കൊത്തിയ തൂണുകൾ .അപൂർണജലസജാമ് അത് അഷ്ടമംഗല ചിഹ്നമാണ് ഹിന്ദു മതത്തിന്റെ.

ഒരു ആചാര്യനെ ഇന്നും ഹിന്ദു സമൂഹം സ്വീകരിക്കുക ഹാരാർപ്പണം നടത്തിയോ പട്ടു പുതപ്പിച്ചോ അല്ല ന്നാൽ പൂർണകലശം നൽകിയാണ് സ്വീകരിക്കുക അങ്ങനെ ഒറ്റ നോട്ടത്തിൽ പൂർണകലശ സാന്നിധ്യം കണ്ട തന്നെ അതൊരു ക്ഷേത്രമാണെന്ന് ഉറപ്പിച്ചു. ദേവി ദേവന്മാരുടെ ചിത്രങ്ങൾ, തൂണുകൾ നില്ക്കാൻ വേണ്ടി ശാസ്ത്രീയമായ ഉത്‌ഖനനം നടത്തിയപ്പോൾ തൂണുകൾ നിലക്കാനായുള്ള ബ്രിക്ക് പ്ലേറ്റ് ഫോം ,മൺപാത്രങ്ങൾ കൊണ്ടുള്ള പ്രതിമകൾ ഇത് ഒരു പള്ളിയിൽ നിന്നും കിട്ടുമോ ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ഉറപ്പിച്ചത് കൂടെ ഉണ്ടായിരിക്കുന്ന കമ്യൂണിസ്റ് ചരിത്രകാരന്മാർ അവർണ് ഇവിടെ എല്ലാം മറച്ചു വെച്ചത് എന്ന് KK മുഹമ്മദ് തുറന്നു പറയുമ്പോൾ പലരും നോവും അമർഷം ഉണ്ടാകും

അയോധ്യയിൽ ചരിത്രകാരൻ ബി.ബി. ലാലിന്റെ നേതൃത്വത്തിൽ ഖനനം ചെയ്തപ്പോൾ കിട്ടിയ 12 തൂണുകൾ ക്ഷേത്രത്തിൻറേതായിരുന്നുവെന്നും കെ.കെ. മുഹമ്മദ് പറഞ്ഞു. “റൊമീലാ ഥാപ്പർ പോലുള്ള കമ്മ്യൂണിസ്റ്റ് പക്ഷത്തുള്ള ചരിത്രവിദഗ്ധർ ഹിന്ദു ക്ഷേത്രത്തിന് എതിരായ നിലപാടെടുത്ത് എഴുതിക്കൊണ്ടിരുന്നു. എന്നാൽ തൂണുകൾ മാത്രമല്ല, ബാബറി മസ്ജിദ് ക്ഷേത്രമായിരുന്നു എന്ന് തെളിയിക്കുന്ന ധാരാളം തെളിവുകൾ വേറെയുമുണ്ടെന്ന് അവകാശപ്പെട്ട് ബി.ബി.ലാൽ രംഗത്ത് വന്നു”. കെ.കെ. മുഹമ്മദ് പറയുന്നു.
തർക്കം മൂത്തപ്പോൾ ഇനിയൊരു വിശദമായ ഖനനം കൂടി നടത്തിക്കൂടേ എന്ന് ശിലാലേഖവിദഗ്ധനായ ഐ. മഹാദേവനെപ്പോലെയുള്ളവർ നിർദേശിച്ചു. “2003ൽ വീണ്ടും ഖനനം ചെയ്തപ്പോൾ നേരത്തെ കിട്ടിയ 12 തൂണുകൾക്ക് പുറമെ മറ്റൊരു 50 തൂണുകൾ കിട്ടി. അതിനർത്ഥം ഇത് ഒരു മഹാക്ഷേത്രമായിരുന്നു എന്നാണ്.അതുപോലെ മകരപ്രണാളിയും അവിടെ നിന്നും കിട്ടി. മുതലയുടെ മുഖമുള്ള പ്രണാളി അവിടെ നിന്നും കിട്ടി. 263 ബിംബങ്ങളും ഇവിടെ നിന്നും കിട്ടി.

ഒരു മുസ്ലിം പള്ളിയാണെങ്കിൽ ബിംബങ്ങൾ കിട്ടില്ല, കാരണം മുസ്ലിങ്ങൾ ബിംബാരാധനയ്‌ക്കെതിരാണ്. ക്ഷേത്രത്തിൽ എപ്പോഴും അവൾക എന്ന ഏറ്റവും മുകളിലുള്ള ഒരു കല്ലുണ്ടായിരിക്കും.ഒരു നെല്ലിക്കയുടെ രൂപമാണ് അതി. ആ കല്ല് ബാബറി മസ്ജിദിന്റെ അടിയിൽ നിന്നും കിട്ടുകയും ചെയ്തു. ഒന്നുകിൽ നേരത്തെ പൊളിഞ്ഞു കിടന്നിരുന്ന ക്ഷേത്രമായിരിക്കാം, അതല്ലെങ്കിൽ ബാബർ തകർത്തതായിരിക്കാം. കമ്യൂണിസ്റ്റ് ചരിത്രകാരന്മാർ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് സത്യം മറച്ചുവെക്കാൻ ശ്രമിക്കുന്നു എന്നതാണ് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാർക്കെതിരെ ആഞ്ഞടിച്ച് പുരാവസ്തു ഗവേഷകൻ കെ.കെ മുഹമ്മദ്.കുത്തബ് മിനാറിനടുത്ത് ഖുവ്വത്ത് ഉൽ ഇസ്ലാം മസ്ജിദ് നിർമ്മിക്കാനായി കണ്ണിൽ ചോരയില്ലാതെ പൊളിച്ചത് 27 ക്ഷേത്രങ്ങൾ.ഇവിടെയൊരു ക്ഷേത്രം ഉണ്ടായിരുന്നുവെന്നതിന് തെളിവായി ഇവിടെ നിന്നും നിരവധി ഗണപതി വിഗ്രഹങ്ങൾ ലഭിച്ചു എന്നും അദ്ദേഹം അവകാശപ്പെടുന്നു.