അഴിമതിക്കും കുടുംബാധിപത്യത്തിനും പ്രീണന രാഷ്‌ട്രീയത്തിനുമെതിരെയായിരിക്കും ജനങ്ങളുടെ ഓരോ വോട്ടും, ജെപി നദ്ദ

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ ജനങ്ങളുടെ ഓരോ വോട്ടും അഴിമതിക്കും കുടുംബാധിപത്യത്തിനും പ്രീണന രാഷ്‌ട്രീയത്തിനുമെതിരെ ആയിരിക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ഓരോ വോട്ടും സുരക്ഷിത ഇന്ത്യ, സമൃദ്ധിയുടെ ഇന്ത്യ, വികസിത ഇന്ത്യ എന്ന ലക്ഷ്യം നിറവേറ്റാനുള്ള ദൃഢനിശ്ചയം കൂടിയാണ്.എല്ലാ ജനങ്ങളും വോട്ട് രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

“ഓരോ വോട്ടും ഗ്രാമങ്ങളെ സുശക്തമാകും, സ്ത്രീകളെ ശാക്തീകരിക്കും, യുവത്വത്തിന്റെ ആഗ്രഹങ്ങൾക്ക് ചിറകുകൾ നൽകും ഒപ്പം സ്വാഭിമാനത്തോടെ മുന്നോട്ട് നീങ്ങുന്ന കർഷകർക്ക് മുതൽക്കൂട്ടാകും. അതിനാൽ നിങ്ങളുടെ ഓരോ വോട്ടും വിലപ്പെട്ടതാണെന്നും ജെ.പി നദ്ദ പറഞ്ഞു.

രാവിലെ 7 മണിയോട് കൂടി ആരംഭിച്ച ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് പുരോഗമിക്കുന്നത്. വൈകീട്ട് 6 മണി വരെ വോട്ടർമാർക്ക് വോട്ടവകാശം രേഖപ്പെടുത്തുവാനാകും. ഇലക്ഷൻ കമ്മീഷൻ പുറത്തുവിടുന്ന വിവരങ്ങളനുസരിച്ച് ആകെ 1.87 ലക്ഷം പോളിങ് സ്റ്റേഷനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. 102 മണ്ഡലങ്ങളിലുമായി 18 ലക്ഷം ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. ഏപ്രിൽ 26 നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്.