ഗാസ ആശുപത്രിയിൽ മിസൈൽ വീണ്‌ 500മരണം, ഹമാസിന്റെ പാളിപ്പോയ മിസൈൽ എന്ന് ഇസ്രായേൽ,ഇസ്രായേലിനെ അള്ളാഹു ഭസ്മമാക്കും എന്ന് ഇറാൻ

ഗാസയിൽ വൻ കൂട്ടകുരുതി.ഗാസാ സിറ്റിയിലെ അൽഅഹ്‌ലി അറബ് ആശുപത്രിയിൽ മിസൈൽ വീണ്‌ 500പേർ മരിച്ചു. മിസൈൽ അയച്ചത് ഇസ്രായേൽ എന്ന് പലസ്ഥീനും ഹമാസും. ഇസ്രായേലിനെ അള്ളാഹു ഭസ്മമാക്കും എന്ന് ഇറാൻ.എന്നാൽ തങ്ങൾ മിസൈൽ ഇടാറില്ലെന്നും വ്യോമാക്രമണം ആണ്‌ ചെയ്യുന്നത് എന്നും ഇസ്രായേൽ പലസ്ഥീനിൽ നിന്നുള്ള ഇസ്‌ലാമിക് ജിഹാദ് മിസൈൽ ഇസ്രായേലിലേക്ക് അയച്ചത് ലക്ഷ്യം തെറ്റി അവരുടെ സ്വന്തം ആശുപത്രിയിൽ പതിച്ചു എന്നാണ്‌ ഇസ്രായേൽ പറയുന്നത്. എന്നാൽ ഈ ആരോപണം ഹമാസ് നിഷേഷിച്ചു.

യുദ്ധം ഗാസയേ ശവ കൂമ്പാരമാക്കുകയാണ്‌. വളരെ സമാധാനത്തിൽ പോയിരുന്ന കാലത്ത് ഹമാസ് ഇരന്ന് വാങ്ങിയ യുദ്ധത്തിന്റെ മഹാ കെടുതിയിൽ ആണയോപ്പോൾ പലസ്തീൻ. ഗാസയിൽ ആശുപത്രിക്ക് മുകളിലേക്ക് വ്യോമാക്രമണം ആണ്‌ നടന്നത് എന്ന് പലസ്തീൻ വ്യക്തമാക്കിയിട്റ്റുണ്ട്. ഇതിനു പിന്നിൽ ഇസ്രായേൽ എന്നും അവർ ആരോപിച്ചു.പലസ്തീനിൽ നിന്നുള്ള ഇസ്‌ലാമിക് ജിഹാദ് തൊടുത്ത മിസൈൽ വഴിതെറ്റി വീണാണ് ആശുപത്രിയിൽ സ്ഫോടനമുണ്ടായതെന്നാണ് ഇസ്രയേലിന്റെ വാദം ലസ്തീൻ അംഗീകരിക്കുന്നില്ല.ഈ മാസം 7 നുശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 3000 പലസ്തീൻകാർ കൊല്ലപ്പെട്ടതായും 12,500 പേർക്കു പരുക്കേറ്റതായും പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. വെസ്റ്റ്ബാങ്കിൽ 61 പേർ കൊല്ലപ്പെട്ടു; 1250 പേർക്കു പരുക്കേറ്റു.

ഗാസയിലെ ആശുപത്രിക്കു നേരെയുണ്ടായ ആക്രണത്തെ ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും അപലപിച്ചു. ആശുപത്രികളും ക്ലിനിക്കുകളും വൈദ്യരംഗത്ത് പ്രവർത്തിക്കുന്നവരും യുഎൻ സ്ഥാപനങ്ങളും രാജ്യാന്തര നിയമപ്രകാരം സംരക്ഷണമുള്ളവയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടി. അറബ് രാജ്യങ്ങളും കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇസ്രയേൽ സൈനിക നടപടി നിർത്തിവയ്ക്കണമെന്ന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇസ്രയേൽ അതിർവരമ്പുകൾ ലംഘിക്കുകയാണെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും പ്രതികരിച്ചു.വീടു നഷ്ടപ്പെട്ടവരും പരുക്കേറ്റവരുമായ ആയിരക്കണക്കിന് ആളുകൾ ആശുപത്രിയിലുണ്ടായിരുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെയും റഫായിലെയും പാർപ്പിട സമുച്ചയങ്ങൾക്കു നേരെയുണ്ടായ വ്യോമാക്രമണങ്ങളിൽ 80 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഹമാസ് കമാൻഡർ അയ്മൻ നൗഫലും കൊല്ലപ്പെട്ടു. ദൈറുൽ ബലായിലെ അൽ മഗാസി അഭയാർഥി ക്യാംപിൽ 7 പേർ കൊല്ലപ്പെട്ടു.

അമേരിക്കൻ പ്രസിദന്റ് ജോ ബൈഡൻ ഇസ്രായേലിൽ എത്തുന്നതിനു മണിക്കൂറുകൾക്ക് മുമ്പാണ്‌ ഗാസയിൽ ആശുപത്രി ആക്രമിച്ചത്.ഫലസ്തീനിലെ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ “തെറ്റായ റോക്കറ്റിന്” ഇസ്രായേൽ സൈന്യം കുറ്റം ചുമത്തിയത് ഇപ്പോൾ മറ്റൊരു വിവാദമായി കഴിഞ്ഞു.ഗാസയിൽ ഹമാസ് നടത്തുണ്ണ ആശുപത്രിയാണ്‌ തകർത്തത്. ആശുപത്രി നിറയേ ആളുകൾ ആയിരുന്നു. രക്ഷപെടാൻ പലരും ആശുപത്രിയിൽ അഭയം തേടുകയും ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ഇസ്രായേൽ സൈന്യം പറയുന്നത് ഗാസയിലെ ആശുപത്രിയിൽ ഹമാസിന്റെ റോകറ്റാണ്‌ പതിച്ചത്. അവർ സ്വന്തം ആശുപത്രി തകർത്തു. ഇസ്രായേലിലേക്ക് അയച്ച മിസൈൽ ലക്ഷ്യം തെറ്റി അവരുടെ ഭൂമിയിൽ തന്നെ വീണ്. ഇത് ഇസ്ളാമിക ജിഹാദി റോകട്ടാണ്‌.ഒന്നിലധികം ഉറവിടങ്ങളിൽ നിന്നുള്ള ഇന്റലിജൻസ് റിപോർട്ടുകളും തെളിവായി ഇസ്രായേൽ സൈന്യം പുറത്ത് വിട്ടു.സ്ഫോടനം ഉണ്ടായപ്പോൾ ഇസ്രായേൽ ആശുപത്രിക്ക് സമീപം വ്യോമാക്രമണം നടത്തിയിരുന്നില്ലെന്നും ഉപയോഗിച്ച റോക്കറ്റുകൾ അവരുടെ ഉപകരണങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും വക്താവ് ഡാനിയൽ ഹഗാരി പത്രസമ്മേളനത്തിൽ പറഞ്ഞു. മാത്രമല്ല വിമാനത്തിൽ നിന്നും ഉപയോഗിക്കുന്ന ബോംബല്ല വീണിരിക്കുന്നത്. മിസൈൽ ആണ്‌. സാധാരണ ഇസ്രായേൽ വ്യോമാക്രമണത്തിനു മിസൈൽ ഉപയോഗിക്കാറും ഇല്ലെന്ന് സൈനീക വക്താവ് ചൂണ്ടിക്കാട്ടി

ബോംബാക്രമണത്തിൽ ഇറാൻ, ലബനോൻ, ബ്രിട്ടൻ, ഫ്രാൻസ് എംബസികൾക്ക് പുറത്ത് നൂറുകണക്കിന് ആളുകൾ പ്രതിഷേധിച്ചു. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഒരു “പൊതു ദുഃഖാചരണം” പ്രഖ്യാപിക്കുകയും ആക്രമണത്തിന് ഇസ്രായേലിനെയും അതിന്റെ സഖ്യകക്ഷിയായ യുഎസിനെയും കുറ്റപ്പെടുത്തുകയും ചെയ്തു. “ഗാസയിലെ… ആശുപത്രിയിൽപതിച്ച യുഎസ്-ഇസ്രായേൽ ബോംബുകളുടെ തീജ്വാലകൾ ഉടൻ തന്നെ സയണിസ്റ്റുകളെ ദഹിപ്പിക്കും എന്നും അള്ളാഹു പകരം വീട്ടും എന്നും ഇറാൻ ഭരണാധികാരി പറഞ്ഞു

ഒക്‌ടോബർ 7 ന് ഹമാസ് ഭീകരന്മാർ ഇസ്രായേലിൽ അതിക്രമിച്ച് കയറി 1300 പേരേ കൊല്ലുകയും 250ഓളം പേരേ തട്ടികൊണ്ട് പോവുകയും ചെയ്തതാണ്‌ നിലവിലെ യുദ്ധകാരണം. ഒരു വൻ ശക്തിയോട് ഹമാസ് ഭീകരന്മാർ യുദ്ധത്തിനിറങ്ങിയത് എന്ത് കണ്ടിട്ടാണ്‌ എന്ന് പോലും അന്ന് മുതൽ ചോദ്യം ഉയരുകയാണ്‌. ഇപ്പോഴാകട്ടേ ഇസ്രായേലിനെ തളയ്ക്കാൻ ഹമാസിന്റെ പൊടിപോലും രംഗത്തില്ലാത്ത കാഴ്ച്ചയാണ്‌.

ഇതിനിടെ ലെബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള ഗ്രൂപ്പും കരിദിനവും ദുഖാചരണവും ആഹ്വാനം ചെയ്തു. ഹിസുബുള്ള ഇസ്രായേലിനെ ആക്രമിച്ചാൽ ലബനോനിൽ വൻ വിനാശം വരുത്തും എന്ന് ഇസ്രായേൽ പറഞ്ഞു. സിറിയയേ അറബ് രാജ്യങ്ങളോ ഇസ്രായേലിനെ ആക്രമിച്ചാൽ അത്തരം രാജ്യങ്ങളുടെ അവസാനം കുറിക്കും എന്നും ഈ യുദ്ധം മിഡിലീസ്റ്റിനെ മാറ്റി മറിക്കും എന്നും ഇസ്രായേൽ ആവർത്തിച്ചു. യുദ്ധം ഞങ്ങളുടെ തലയിൽ കെട്ടി വയ്ച്ചതാണ്‌. യുദ്ധം തുടങ്ങിയവർ ഇല്ലാതാകണം എന്നും ഇസ്രായേൽ പറഞ്ഞു.