ആർഎസ്എസിനെതിരെ വ്യാജപ്രചാരണം, രാഹുൽ മാങ്കൂട്ടത്തിലിനും എഴുത്തുകാരി സലാമയ്‌ക്കും വക്കീൽ നോട്ടീസ്

മലപ്പുറം : യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനും എഴുത്തുകാരി സലാമയ്‌ക്കും വക്കീൽ നോട്ടീസ്. ആർഎസ്എസിനെതിരെ വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ ആണ് വക്കീൽ നോട്ടീസ് ലഭിച്ചത്. ‘ഫാഷിസ്റ്റ് വിരുദ്ധ സംഗമം’ എന്ന പേരിൽ യൂത്ത് കോൺഗ്രസ് മലപ്പുറത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിലായിരുന്നു രാഹുലിന്റെ വ്യാജപ്രചരണം

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഗാന്ധിജിയെ ആർഎസ്എസ് കൊലപ്പെടുത്തിയെന്ന തെറ്റായ പ്രചാരണം നടത്തിയതിനെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചത്. ആർഎസ്എസ് മലപ്പുറം വിഭാഗ് സഹകാര്യവാഹ് കൃഷ്ണകുമാറാണ് നോട്ടീസ് അയച്ചത്. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

അതോടൊപ്പം പൊതുവേദിയിൽ ബോധപൂർവം അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് പിന്നാലെ ആർഎസ്എസിനോട് മാപ്പ് പറയാൻ നിർദ്ദേശിച്ച സുപ്രീം കോടതി ജഡ്ജിമാർക്കെതിരെയും രാഹുൽ മാങ്കൂട്ടത്തിൽ നിന്ദ്യമായ പരാമർശം നടത്തിയിരുന്നു.