അനിരുദ്ധായി ശ്രീജിത്ത് കുടുംബവിളക്കിലേക്ക് മടങ്ങിയെത്തുമോ,ക്വാറന്റൈൻ കഴിഞ്ഞ് തിരികെയെത്തണമെന്ന് ആരാധകർ

നിരവധി ആരാധകരുള്ള സീരിയലാണ് കുടുംബവിളക്ക്.പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്.നടി മീര വാസുദേവാണ് സീരിയലിൽ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്.സിദ്ദാർത്ഥാണ് സുമിത്രയുടെ ഭർത്താവായി വേഷമിടുന്നത്.സീരിയലിൽ സുമിത്രയ്ക്ക് മൂന്ന് മക്കളാണ് ഉളളത്.അനിരുദ്ധ്,പ്രതീഷ്,ശീതൾ എന്നിവരാണ് സുമിത്രയുടെ മക്കൾ.പ്രതീഷായി നൂബിൻ,ശീതൾ ആയി അമൃതയുമാണ് എത്തുന്നത്.മറ്റു രണ്ട് മക്കളും മരുമകളും സുമിത്രയെ അകറ്റി നിർത്തുമ്പോൾ പ്രതീഷാണ് അമ്മയ്ക്കൊപ്പം നിൽക്കുന്നത്

മൂത്ത മകൻ അനിരുദ്ധ് ആയി എത്തിയിരുന്നത് നടൻ ശ്രീജിത്ത് വിജയ് ആണ്.എന്നാൽ അടുത്തിടെ ശ്രീജിത്ത് പരമ്പരയിൽ നിന്ന് പിന്മാറിയിരിന്നു

പരമ്പര ഹിറ്റാണെങ്കിലും സീരിയലിലെ താരങ്ങളുടെ പിന്മാറ്റം ആരാധകരെ അസ്വസ്തരാക്കുന്നു.വേദികയെ അവതരിപ്പിച്ചിരുന്ന നടിമാർ രണ്ടുപേരും പിന്മാറിയിരുന്നു.അമേയ നായർ ആണ് ഓണക്കാലം വരെ വേദികയായി എത്തിയിരുന്നത് ഈ കഥാപാത്രത്തിൽ നിന്ന് അമേയ മാറിയതിന് പിന്നാലെയാണ് പുതിയ വേദിക എത്തിയത്.അമേയ നായർ‍ക്ക് പകരം നടി ശരണ്യ ആനന്ദാണ് ഇപ്പോൾ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഇതിനു പിന്നാലെയാണ് ശ്രീജിത്തും മാറിയത്.ശ്രീജിത്ത് ക്വാറന്റൈനിൽ ആണെന്നും,ഇനി മുതൽ അനിരുദ്ധ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആനന്ദ് എന്ന നടൻ ആകും എന്നുമാണ് സീരിയൽ സംഘാടകർ പറഞ്ഞത്

നേരത്തെ സ്വാതി നക്ഷത്രം ചോതി എന്ന സീരിയലിലും നായകനായിരുന്ന ശ്രീജിത്ത് പിൻമാറിയപ്പോൾ ആ അവസരം എത്തിയത് നടൻ ആനന്ദിനായിരുന്നു.നിറഞ്ഞ കൈയ്യടി ലഭിച്ച കഥാപാത്രത്തിൽ നിന്നും ശ്രീജിത്ത് വളരെ പെട്ടെന്ന് ആണ് പിന്മാറിയത്.അതോടെ പ്രേക്ഷകർ ഏറെ നിരാശയിൽ ആയി.ക്വാറന്റൈൻ ശ്രീജിത്ത് പ്രവേശിച്ചത് കൊണ്ടായിരുന്നു പിന്മാറ്റം.14 ദിവസങ്ങൾക്ക് ശേഷം അൽപ്പം ശുദ്ധവായു കിട്ടിയെന്ന് പറഞ്ഞുകൊണ്ട് ശ്രീജിത്ത് പങ്കിട്ട ചിത്രമാണ് ഇപ്പോൾ വൈറൽ ആകുന്നത്കുടുംബവിളക്കിലേക്ക് എത്തുമേയെന്ന് മാത്രമാണ് ആരാധകർ കമന്റുകൾ പങ്ക് വയ്ക്കുന്നത്.നിങ്ങളെ മിസ് ചെയ്യുന്നു.ഇപ്പോൾ ക്വാറന്റൈൻ ദിവസങ്ങൾ കഴിഞ്ഞില്ലേ,ഇനി തിരികെ വരുമോ എന്നാണ് പ്രേക്ഷകർ ഉയർത്തുന്ന ചോദ്യം.എന്നാൽ ശ്രീജിത്ത് ഒന്നിനും മറുപടി നൽകിയിട്ടില്ല.

ഇരുപത്തിയൊന്നാം വയസ്സിലാണ് ശ്രീജിത്ത് രതിനിർവേദം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തുന്നത്.ഫാസിൽ സാറിന്റെ ലീവിങ് ടുഗദർ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.രണ്ടാമത്തെ സിനിമയാണ് രതിനിർവേദം.ഒരു നടൻ എന്ന നിലയിൽ പ്രശസ്തി നേടി തന്ന ചിത്രം.ഒരു പുതുമുഖ നടന് തുടക്കത്തിൽ തന്നെ ശക്തമായ​ര​തി​ച്ചേ​ച്ചി​യെ​യും​ ​പ​പ്പു​വി​നെ​യും​ ​ആ​രാ​ധി​ച്ച​വ​ർ​ക്കു​ ​മു​ൻ​പി​ൽ​ ​എ​ന്റെ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​മോ​ശ​മാ​ക്കാ​നും​ ​പാ​ടി​ല്ല.പപ്പുവിനെ പോലെ മികച്ച കഥാപാത്രം പിന്നീട് ലഭിച്ചില്ലെന്ന് ശ്രീജിത്ത് തുറന്നുപറഞ്ഞിരുന്നു

പ്രണയ വിവാഹമായിരുന്നു.ദുബായിയിൽ നിന്ന് നാട്ടിൽ വന്നപ്പോഴാണ് അർച്ചനയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതുംആദ്യം നല്ല സുഹൃത്തുക്കളായിരുന്നു.പിന്നീട് ഒന്നര വർഷം പ്രണയിച്ചു.അതു കഴിഞ്ഞ് വീട്ടുകാരെ അറിയിച്ചു.2018മെയ് 12ന് വിവാഹിതരാവുകയായിരുന്നു അർച്ചനയുടെ നാട് കണ്ണൂരിലാണെങ്കിലും പഠിച്ചതും വളർന്നതും ഡൽഹിയിലാണ്.കാക്കനാട് ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്നു