സ്കൂട്ടറിനു സൺഗ്ളാസ് ഒട്ടിച്ചെന്ന് കാട്ടി പെറ്റി, പ്രോസിക്യൂട്ട് ചെയ്യും എന്ന് ഭീഷണിയും

സൺ ഫിലിം ഒട്ടിച്ചു എന്ന് കാണിച്ച് ചെറിയസ്കൂട്ടറിന് പിഴ അടക്കാൻ നിർദ്ദേശിച്ച് മോട്ടോർ വാഹന വകുപ്പ്. 1000 കോടി പെറ്റിയടിച്ച് ഖജനാവ് നിറയ്ക്കണം എന്ന് നിർദ്ദേശം നല്കിയപ്പോൾ ഇത്ര വലിയ ദുരന്തം ജനം പ്രതീക്ഷിച്ചില്ല. മാർച്ച് 28നു കിട്ടിയ നോട്ടീസിൽ പറയുന്നത് വിൻഡ് സ്ക്രീനിലും വിൻ ഡോ ഗ്ളാസിലും സൺ ഫിലിം ഒട്ടിച്ചു എന്നും നിയമ ലംഘനം നടത്തി എന്നുമാണ്. കെ.എൽ 18 എ സി 1077 നമ്പറിൽ ഉള്ള പിഴ വാഹനത്തിനാണ് പിഴ നോട്ടീസ്. അഡ്രസും വാഹന നമ്പറും ഉടമയുടെ വിലാസവും എഞ്ചിൻ നമ്പറും എല്ലാം കിറു കൃത്യം.

പിണറായി സർക്കാരിന്റെ ജനങ്ങളേ കൊള്ള ചെയ്യുന്ന കള്ള പ്രിവായി പെറ്റി കേസുകൾ മാറി. കഴിഞ്ഞ ദിവസമാണ്‌ കർമ്മ ന്യൂസ് റിപോർട്ട് ചെയ്തത്. മൂത്രം ഒഴിക്കാൻ പോയി വന്ന ബസു ജീവനക്കാരിൽ നിന്നും എം വി ഡി 10000 രൂപ ഏതാനും മിനുട്ട് താമസിച്ചു എന്ന പേരിൽ പിഴ അടപ്പിച്ചത്. ഇപ്പോൾ സ്കൂട്ടർ സൈക്കിളിനു വരെ സൺ ഫിലിമിന്റെ പേരിൽ പിഴ അടയ്ക്കാൻ നോട്ടീസ് വരികയാണ്‌. പിഴ അടച്ചില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ കോടതി വഴി പ്രോസിക്യൂഷൻ നടപടി ഉണ്ടാകും എന്ന ഭീഷണയുടെ സന്ദേശവും നോട്ടീസിലുണ്ട്. നിയമം നറ്റപ്പാക്കാൻ അധികാരം ഉണ്ട് എന്ന് കരുതി സർക്കാരും പോലീസും തെരുവു ഗുണ്ടകളേ പോലെ ഇങ്ങിനെ ഒക്കെ ചെയ്യുമ്പോൾ സാധാരണക്കാരായ ജനം പറയും…സൺ ഫിലിം ഒട്ടിച്ചു എന്ന കാരണത്താൽ പിഴ നോട്ടീസ് ലഭിച്ച സ്കൂട്ടർ ഉടമ ഷികിൻ ലാൽ ഇപ്പോൾ കർമ്മ ന്യൂസിനോട് അനുഭവം പങ്കുവയ്ക്കുന്നു

വീഡിയോ കാണാം