കോട്ടയത്ത് വീട്ടുമുറ്റത്തുനിന്നും മൂർഖനെയും 47 മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടി വനംവകുപ്പ്

കോട്ടയം∙ തിരുവാതുക്കലിൽ വീട്ടിൽ നിന്നും ഒരു വലിയ മൂർഖനെയും 47 മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടി. കോട്ടയം വേളൂർ കൃഷ്ണ ഗീതത്തിൽ രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്തുനിന്നാണ് വനം വകുപ്പിന്റെ സർപ്പ സ്നേക് റസ്ക്യൂ ടീം പാമ്പിനെ പിടികൂടിയത്.

ഞായറാഴ്ച രാവിലെയാണ് വീട്ടുമുറ്റത്ത് പാമ്പിൻ മുട്ട കണ്ട വിവരം സ്നേക് റസ്ക്യൂ ടീമിനെ അറിയിച്ചത്. സംഘം ഉടൻ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് വീട്ടുമുറ്റത്തുനിന്ന് 47 പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്.

തുടർന്ന്, വനം വകുപ്പിന്റെ സർപ്പ സ്നേക് റസ്ക്യൂ ടീം അംഗങ്ങളായ കെ.എ അഭീഷ്, കെ.എസ് പ്രശോഭ് എന്നിവർ ചേർന്ന് പാമ്പുകളെ കണ്ടെത്തി കൂട്ടിലാക്കുകയായിരുന്നു