റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതേ വിട്ടതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

തിരുവനന്തപുരം. കാസര്‍കോട് പഴയ ചൂരിയിലെ മദ്രസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊല്ലപ്പെടുത്തിയ കേസില്‍ പ്രതികളായ മൂന്ന് പേരെയും വെറുതെ വിട്ട ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍.

തുടര്‍നടപടികള്‍ക്ക് എജിയെ ചുമതലപ്പെടുത്തി. വേഗത്തില്‍ അപ്പീല്‍ നല്‍കാനാണ് എജിയെ ചുമതലപ്പെടുത്തി. കേസില്‍ പ്രതികളായ അപ്പു, നിതിന്‍കുമാര്‍, നിതിന്‍, അഖിലേഷ്, അഖിലു എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. അതേസമയം വിചാരണ കോടതിയുടെ ഉത്തരവ് അദ്ഭുതപ്പെടുത്തുന്നുവെന്ന് കേസിലെ സ്‌പെഷ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

കേസില്‍ ഒത്തുകളി നടന്നിട്ടില്ലെന്നും പ്രതിഭാഗം പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് കോടതി പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സാക്ഷികള്‍ കൂറുമാറിയത് കൊണ്ട് പ്രതികളുടെ ആര്‍എസ്എസ് ബന്ധം സ്ഥാപിക്കാനായില്ല.