11 ഓർഡിനൻസുകളിൽ ഒപ്പിടാതെ ഗവർണർ പിണറായി സർക്കാരിനെ തീർത്തും വെട്ടിലാക്കി

തിരുവനന്തപുരം. രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിൽ നിലവിലുള്ള നിയമങ്ങളെ മറികടക്കാൻ എന്തിനും ഏതിനും ഓർഡിനൻസുകൾ ഇറക്കിക്കളയാം എന്ന പിണറായി സർക്കാരിന്റെ പതിവ് രാഷ്ട്രീയ തട്ടിപ്പുകൾക്ക് ഗവർണർ പൂട്ടിടുക യാണോ? തൊട്ടാലും പിടിച്ചാലുമൊക്കെ പിണറായിക്ക് ഓർഡിനൻസുക ളാണ്. ഇപ്പോഴിതാ, 11 ഓർഡിനൻസുകളിൽ ഒപ്പിടാതെ സർക്കാരിനെ സമ്മർദത്തിലാ ക്കിയിരിക്കുകയാണ് ഗവർണർ. പിണറായിയെ തീർത്തും വെട്ടിലാക്കിയിരിക്കു കയാണ് ഗവർണർ.

ലോകയുക്ത ഓർഡിനൻസ് അടക്കം 11 ഓർഡിനൻസുകളിൽ ആണ് ഗവർണർ തീരുമാനം എടുക്കാതിരിക്കുന്നത്. ഇതിൽ ലോകയുക്ത ഓർഡിനൻസ് ആവട്ടെ നിലവിലുള്ള ഒരു നിയമവും രാഷ്ട്രീയകാരനായ ജന പ്രതിനിധിയെ പൂട്ടാതിരിക്കാനുള്ളതാണ് എന്നതാണ് ശ്രദ്ധേയം. ഈ ഓർഡിനൻസുകളുടെ കാലാവധി തിങ്കാളാഴ്ച തീരും.

ലോകയുക്ത ഓർഡിനൻസിൽ ഒരിക്കൽ ഗവർണർ ഒപ്പിട്ടിരുന്നതാണ്. എന്നാൽ നിയമസഭയിൽ ബിൽ കൊണ്ട് വരാത്തതിനാൽ ഇത് അടക്കം ഉള്ള ഓർഡിനൻസുകൾ പുതുക്കി ഇറക്കാൻ ജൂലൈ 27നു ചേർന്ന മന്ത്രിസഭ യോഗം തീരുമാനിക്കുകയായിരുന്നു. ബിൽ അവതരിപ്പിച്ചില്ലെങ്കിൽ സഭാ സമ്മേളനം തുടങ്ങുന്ന ദിവസം മുതൽ 42 ദിവസമാണ് ഓർഡിനൻസിന്റെ കാലാവധി ഉള്ളത്. ഇപ്പോൾ ദില്ലിയിലുള്ള ഗവർണ്ണർ 12നു മാത്രമാണ് ഇനി മടങ്ങി വരുക.

​ഗവർണ‍ർ ഒപ്പിട്ടതിനെ തുടർന്ന് ഫെബ്രുവരി 7നാണ് ലോകായുക്ത ഭേ​ദ​ഗതി വിജ്ഞാപനം പുറത്തിറങ്ങിയത്. പൊതുപ്രവർത്തകരെ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ലോകായുക്ത വിധിയെ ഇനി മുതൽ സർക്കാറിന് തള്ളിക്കളയാമെന്ന ജനത്തെ മുഴുവൻ കഴുതകളാക്കുന്ന ഭേദ​ഗതിയാണ് ചരിത്രത്തിൽ പിണറായി മുഖ്യമന്ത്രിയായ സർക്കാർ എഴുതി ചേർത്തിരിക്കുന്നത്. ഒരു ജനകീയ സർക്കാരും ചെയ്യാത്ത ക്രൂരതയാണ്, അതായത് ജനത്തിനു അഴിമതിക്കാരനായ രാഷ്ട്രീയക്കാരനെ ചോദ്യം ചെയ്യാനും ലോകായുക്തയുടെ നീതിന്യായ സംവിധാനം ഉപയോഗിച്ച് സ്ഥാന ഭൃഷ്ടനാക്കാനുള്ള അവകാശമാണ് ഒരു കമ്യുണിസ്റ്റുകാരനാണെന്നു വീമ്പിളക്കുന്ന പിണറായി വിജയൻ വലിച്ചെറിയാൻ പോകുന്നത്.

നേരത്തെ രണ്ടാഴ്ചയിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ലോകായുക്ത നിയമഭേദഗതി ഓ‌ർഡിനൻസിൽ ഗവർണ്ണർ ഒപ്പിടുന്നത്. സർക്കാറിനോട് വിശദീകരണം തേടിയ ഗവർണ്ണർ ഉടക്കിടുമോ എന്ന ആകാംക്ഷകൾക്കിടെ മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി നടത്തിയ കൂടിക്കാഴ്ചക്കൊടുവിൽ, ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന സർക്കാർ വിശദീകരണം ശരിവെച്ച് ഗവർണ്ണർ അന്ന് ഒപ്പിടുകയായിരുന്നു..

22 വർഷമായി അഴിമതി തടയാൻ ലോകായുക്ത നിയമത്തിലുള്ള ഏറ്റവും ശക്തമായ വകുപ്പാണ് പുതിയ ഭേദ​ഗതിയോടെ പിണറായി സർക്കാർ ഇല്ലാതാക്കുന്നത്. അഴിമതിക്കേസിൽ മന്ത്രിമാർ കുറ്റക്കാരെന്ന് ലോകായുക്ത വിധിച്ചാലും പതിനാലാം വകുപ്പ് പ്രകാരം പദവി ഒഴിയേണ്ട. കെ ടി ജലീലിനെ പോലെ ഒരുമന്ത്രിക്കും ഇനി രാജിവക്കേണ്ടി വരില്ല. മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്ക് ഹിയറിംഗ് നടത്തി തള്ളിക്കളയാം. വിധി മുഖ്യമന്ത്രിക്കെതിരെയെങ്കിൽ ഗവർണ്ണർക്കും തള്ളാം. എന്നിങ്ങനെയാണ് കേരളം ജനതയെ മുഴുവൻ വിഡ്ഢികളാക്കുന്ന ഭേദഗതി.