കെജരിവാളിനേ തൂക്കിയെടുക്കുന്നു, വസതി വളഞ്ഞ് ഇഡി

അഴിമതി കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. 12 ഉദ്യോ​ഗസ്ഥരാണ് പരിശോധനയിൽ പങ്കെടുക്കുന്നത്. ഇഡിയുടെയും ആദായ നികുതി വകുപ്പിന്റെയും ഉദ്യോ​ഗസ്ഥരാണ് അരവിന്ദ് കെജ്രിവാളിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാൻ കനത്ത ജാ​ഗ്രതയാണ് ഡൽഹി പോലീസ് സ്വീകരിച്ചിരിക്കുന്നത്.

ഹൈക്കോടതിയിൽ നിന്നും അരവിന്ദ് കെജ്രിവാളിനും എഎപിക്കും കനത്ത തിരിച്ചടിയാണ് ഉണ്ടായത്. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഡൽഹി ഹൈക്കോടതി തള്ളുകയായിരുന്നു. സമൻസ് ഇല്ലാതെ തന്നെ അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യുവാനും വീട്ടിൽ പരിശോധന നടത്തുവാനുമുള്ള അനുമതി ഇതോടെ അന്വേഷണ സംഘത്തിന് ലഭിക്കുകയായിരുന്നു.

അരവിന്ദ് കെജ്രിവാളിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയ ഉടൻ തന്നെ ഇഡി അദ്ദേഹത്തിന്റെ വസതിയിലേക്ക് എത്തുകയായിരുന്നു. പരിശോധന മണിക്കൂറുകൾ നീണ്ട് നിന്നേക്കും. അഴിമതി വിരുദ്ധ പ്രവർത്തനത്തിലൂടെ രാജ്യത്ത് അധികാരത്തിൽ എത്തിയ സർക്കാരാണ് എഎപി. ഈ പാർട്ടിയിൽ ജനങ്ങൾ‌ക്ക് വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്.

എന്നാൽ എഎപി അഴിമതിയിൽ ആടി ഉലയുകയും അടിത്തറ തന്നെ ഇളകുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോൾ കാണുന്നത്. മദ്യനയ അഴിമതിക്കേസിൽ ഡൽ​ഹി മുൻ ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയ ഇപ്പോഴും ജയിലിലാണ്. കേസിൽ മുഖ്യമന്ത്രിക്ക് വലിയ തോതിലുള്ള ബന്ധം അന്വേഷണ സംഘം കണ്ടെത്തി.

സിബിഐയാണ് കേസ് അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ വലിയ തോതിൽ തെളിവുകൾ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഇഡി അന്വേഷണം ശക്തിപ്പെടുത്തുകയായിരുന്നു. ഇപ്പോൾ അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ ഇഡിയുടെ സംഘം പരിശോധന നടത്തുകയാണ്.