എന്റെ ടോവിമുത്ത് ഇനിയും സിനിമകളില്‍ പൂര്‍വ്വാധികം ശകതിയോടെ വന്ന് തകര്‍ക്കും, ഹരീഷ് പേരടി പറയുന്നു

സിനിമ ചിത്രീകരണത്തിന് ഇടെ പരുക്ക് പറ്റി ചികിത്സയില്‍ കഴിയുന്ന നടന്‍ ടൊവിനോ തോമസിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് നടന്‍ ഹരീഷ് പേരടി.കഴിഞ്ഞ ദിവസമാണ് പുതിയ ചിത്രമായ കളയുടെ ചിത്രീകരണത്തിനിടെ ടൊവിനോയ്ക്ക് പരുക്ക് പറ്റുന്നത്.സംഘട്ടന രംഗം ചിത്രീകരിക്കുന്നതിന് ഇടെ ആയിരുന്നു സംഭവം.ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ടൊവിനോടെയ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇത് വലിയ സങ്കടമുള്ള ദിവസമാണ്.മനുഷ്യത്വമുള്ള നമ്മുടെ ചങ്കാണ്.കഥാപാത്രങ്ങളുടെ മനസ്സ് പിടിക്കാന്‍ എന്ത് സാഹസവും ചെയ്യും.സംഘട്ടന രംഗളില്‍ അത് അങ്ങേയറ്റമാണ്.ഗോദയില്‍ ഞാന്‍ നേരിട്ട് കണ്ടതാണ്.കട്ട് ചെയ്യാത്ത അഞ്ച് മിനിട്ടോളം നീണ്ട് നില്‍ക്കുന്ന ഒറ്റ ഷോട്ടില്‍ പോവുന്ന ഒരു ഗുസ്തിയുടെ ചിത്രികരണം.എന്നോട് ആവേശത്തോടെ പറഞ്ഞിട്ടുണ്ട് +2വിന് പഠിക്കുമ്പോള്‍ കാക്കശങ്കരന്റെ സംഘട്ടനങ്ങള്‍ കാണാന്‍ ടിവിയുടെ മുന്നില്‍ കാത്തിരിക്കുന്നത് ഹരീഷ് പേരടി പറയുന്നു.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്,വലിയ സങ്കടമുള്ള ദിവസമാണിന്ന്.മനുഷ്യത്വമുള്ള നമ്മുടെ ചങ്കാണ്..കഥാപാത്രങ്ങളുടെ മനസ്സ് പിടിക്കാന്‍ എന്തു സാഹസവും ചെയ്യും…സംഘട്ടന രംഗളില്‍ അത് അങ്ങേയറ്റമാണ്.ഗോദയില്‍ ഞാന്‍ നേരിട്ട് കണ്ടതാണ്.കട്ട് ചെയ്യാത്ത അഞ്ച് മിനിട്ടോളം നീണ്ട് നില്‍ക്കുന്ന ഒറ്റ ഷോട്ടില്‍ പോവുന്ന ഒരു ഗുസ്തിയുടെ ചിത്രികരണം.എന്നോട് ആവേശത്തോടെ പറഞ്ഞിട്ടുണ്ട് +2വിന് പഠിക്കുമ്പോള്‍ കാക്കശങ്കരന്റെ സംഘട്ടനങ്ങള്‍ കാണാന്‍ ടിവിയുടെ മുന്നില്‍ കാത്തിരിക്കുന്നത്.എന്റെ ടോവിമുത്ത് ഇനിയും സിനിമകളില്‍ പൂര്‍വ്വാധികം ശകതിയോടെ വന്ന് തകര്‍ക്കും എന്നെനിക്കുറപ്പാണ്.കാരണം അത്രയും ഇച്ഛാശക്തിയുള്ള നടനാണ്..മനുഷ്യനാണ്..നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍.നന്‍മകളില്‍ ഇന്ന് അവനേയും ഉള്‍പ്പെടുത്തുക