30 കോടിയുടെ ഭാഗ്യം, അബുദാബി ബിഗ്ടിക്കറ്റിലെ ഭാഗ്യവാന്‍ ഹരിശ്രീ അശോകന്റെ മരുമകന്‍

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് കോടികളുടെ ഭാഗ്യം. മലയാളിയായ ഭാഗ്യവാനെ തേടിയെത്തിയിരിക്കുന്നത് 30കോടി രൂപയുടെ സമ്മാനമാണ്. ദോഹയില്‍ ലുലു ഗ്രൂപ്പ് ജീവിനക്കാരനായ സനൂപ് സുനിലിനാണ് 30 കോടിയിലേറെ രൂപ(15 ദശലക്ഷം ദിര്‍ഹം) നേടിയത്. ചൊവ്വാഴ്ചയാണ് നറുക്കെടുപ്പ് നടന്നത്. സിനിമാ നടന്‍ ഹരിശ്രീ അശോകന്റെ മരുമകന്‍ കൂടിയാണ് സനൂപ്.

സനൂപിന്റെ പേരില്‍ ഇദ്ദേഹവും മറ്റു 19 പേരും ചേര്‍ന്നെടുത്ത ലോട്ടറി ടിക്കറ്റിനാണു കോടികളുടെ സമ്മാനം ലഭിച്ചത്. എറണാകുളം സ്വദേശി സുനില്‍ ജൂലൈ 13ന് ഓണ്‍ലൈനിലൂടെ എടുത്ത 183947 നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ദീര്‍ഘ നേരത്തെ ശ്രമത്തിനു ശേഷമാണു സംഘടകര്‍ക്കു സനൂപുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത്.

ടിക്കറ്റ് സംഘാടകപ്രതിനിധി റിചാര്‍ഡ്, സനൂപിന്റെ മൊബൈലിലേ!ക്കു പല പ്രാവശ്യം വിളിച്ചെങ്കിലും ആദ്യം ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. ചൊവ്വാഴ്ച തന്നെ നടന്ന മറ്റു നറുക്കെടുപ്പുകളില്‍ മലയാളിയായ ജോണ്‍സണ്‍ കുഞ്ഞുകുഞ്ഞുവിന് 10 ലക്ഷം ദിര്‍ഹവും ഇന്ത്യക്കാരനായ റെനാള്‍!ഡ് ഡാനിയേലിന് 1,00000 ദിര്‍ഹവും സമ്മാനം ലഭിച്ചു.