ഹിജാബ് വിവാദം രാജ്യത്ത് കലാപം ഉണ്ടാക്കാൻ, മത വേഷങ്ങൾ പാടില്ലെന്ന് തീരുമാനിച്ച കർണ്ണാടകയിൽ ആക്രമം അഴിച്ചുവിടുന്നു

ഹിജാബ് വിവാദം രാജ്യത്ത് കലാപം ഉണ്ടാക്കാനോ. സ്കൂളുകളിൽ യൂണി ഫോം വേണം എന്നും മത വേഷങ്ങൾ പാടില്ലെന്നും തീരുമാനിച്ച കർണ്ണാടകയിലിപ്പോൾ ആക്രമം അഴിച്ചു വിടുകയാണ്‌. അവസാനത്തേ റിപോർട്ട് അനുസരിച്ച് നല്ലൂരിലും ദാവൻഗരയിലും നടന്ന സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ സ്ത്രീയും ഉൾപ്പെടുന്നു. നല്ലൂരിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ആളുകൾ കല്ലെറിഞ്ഞു. ഇവിടെ യുവാവിന് ക്രൂരമായി വെട്ടേറ്റു. തലയ്ക്കും നടുവിനും പരിക്കേറ്റ ദിലീപ് എന്നയാളെ വിദഗദ്ധ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഇവിടെയാണ് കല്ലേറിൽ സ്ത്രീക്ക് പരിക്കേറ്റത്. അതേസമയം തന്നെ കർണാടകയിലെ ദാവൻഗരയിലും സംഘർഷം നടന്നു. നാഗരാജ് എന്നയാളെ ഒരു സംഘം വളഞ്ഞിട്ട് മർദ്ദിച്ചു. കോളേജുകൾ ബലമായി അടപ്പിക്കുന്നു. മുഖം മറച്ച് പെൺകുട്ടികൾ കോളേജിൽ വന്നാൽ എങ്ങിനെ അവരുടെ ഐഡന്റിറ്റി വ്യക്തമാകും എന്ന് ചോദിക്കുന്നവർ ഉണ്ട്. കോളേജിൽ മത വേഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനെ മതേ തരത്വം എന്ന് വിളിക്കണോ അതോ മതേത്രത്വം തകർക്കൽ എന്ന് വിളിക്കണോ.. ഇസ്ളാം മതത്തിൽ പെട്ടവർ അവരുടെ ആചാര വേഷവും, ഹിന്ദുക്കൾ കാവിയും രുദ്രാക്ഷ മാലയും ക്രിസ്ത്യാനികൾ കുരിശ് രൂപങ്ങളും ഏന്തിയും കേളേജിൽ എത്തണം എന്നാണോ മത വേഷങ്ങളേ അനുകൂലിക്കുന്നവർ പറയുന്നത്

ഇസ്ളാം മതത്തില്പെട്ടവർ പോലും പറയുന്നു ഹിജാബ് ഒരു മുസ്ളീമിനു മതപരമായ നിർബന്ധമായ വേഷം അല്ലെന്ന്. ഗവർണ്ണർ ആരിഫ് മുഹമദ് ഖാൻ പറഞ്ഞത് ശ്രദ്ധേയമാണ്‌. സിഖ്കാരുടെ തലപ്പാവ് ചൂണ്ടി കാട്ടി ഹിജാബ് ധരിച്ചേ പറ്റൂ എന്നാരും വാശി പിടിക്കണ്ട എന്നാണ്‌ ഗവർണ്ണറുടെ മുന്നറിയിപ്പ്.വിഷയം വിവാദമാക്കരുത് എന്നും ഹിജാബ് വിവാദം ആളികത്തിക്കുന്നതിനു പിന്നിൽ ഗൂഢാലോചന ഉണ്ട് എന്ന് ഗവർണ്ണർ തന്നെ പറഞ്ഞിരിക്കുന്നു. എന്നാൽ ഇസ്ലാം മതവിശ്വാസപ്രകാരം ഹിജാബ് ഒഴിവാക്കാനാവാത്ത ആചാരമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങൾ പാലിക്കപ്പെടണം. അത് വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കലല്ല.

ഹിജാബ് വിഷയത്തിൽ കർണ്ണാടകത്തിലേക്ക് പാക്കിസ്ഥാൻ നടത്തിയ ഇടപെടൽ ഒരു ചെറിയ കാര്യമല്ല. പാക്കിസ്ഥാൻ പറഞ്ഞിരിക്കുന്നത് ഇന്ത്യയിൽ ഇസ്ളാം മതത്തിനെതിരേ അടിച്ചമർത്തലും സ്വാതന്ത്ര്യ ലംഘനവും നടക്കുന്നു എന്നാണ്‌. പാക്കിസ്ഥാനിൽ ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും മറ്റും കൊന്നൊടുക്കുമ്പോഴും നിർബന്ധിത മതം മാറ്റം നടത്തുമ്പോഴും ഇന്ത്യ എങ്ങിനെ പ്രതികരിക്കുന്നോ അതേ ലാഘവത്തിലാണ്‌ പാക്കിസ്ഥാൻ കർണ്ണാടകത്തിലെ ഹിജാബ് വിവാദം കത്തിക്കുന്നത്. പാക്കിസ്ഥാനോടും അമേരിക്കയോടും പോയി പണി നോക്കാൻ ഇന്ത്യൻ വിദേശ്യകാര്യ വകുപ്പിന്റെ മുന്നറിയിപ്പും ഇറങ്ങി

ഹിജാബ് വിഷയത്തിൽ അന്തർദേശീയമായ ഗൂഢാലോചനക്ക് വീണ്ടും തെളിവാണ്‌ ബ്രിട്ടനിൽ ഇരുന്ന് മലാല യൂസഫായി പ്രതികരിച്ചത്. പാക്കിസ്ഥാനിൽ നിന്നും മത തീവ്രവാദികൾ തലക്ക് വെടിവെയ്ച്ച് കൊല്ലാൻ ശ്രമിച്ച് തലനാരിഴക്ക് ജീവൻ നിലനിർത്തി യുകെയിൽ രാഷ്ട്രീയ അഭയം തേടിയ ആളാണ്‌ മലാല . അവരാണ്‌ ഇന്ത്യയിൽ മത സ്വാതന്ത്ര്യം അടിച്ചമർത്തുന്നു എന്ന പ്രസംഗം ഹിജാബ് വിഷയത്തിൽ നടത്തിയത്

ലോകത്ത് 15ഓളം രാജ്യത്ത് ഹിജാബ് പരിപൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളാണ്‌ അധികവും. അന്നൊന്നും ഇല്ലാത്ത കുത്തി പൊക്കൽ ഇപ്പോൾ ഇന്ത്യയിലെ കർണ്ണാടകത്തിൽ കോളേജിൽ യൂണിഫോം ധരിക്കണം എന്ന് പറഞ്ഞപ്പോൾ എങ്ങിനെ ആഗോള തല ചർച്ചയായി. മലാലയുടെ മുറ്റത്താണ്‌ ഫ്രാൻസ്. ആ ഫ്രാൻസിൽ മുസ്ളീം സ്ത്രീകളുടെ മുഖാവരണം രാജ്യ വ്യാപകമായി നിരോധിച്ചു.മുസ്ളീം പള്ളികൾ ഭീകരവാദം ആരോപിച്ച് അടച്ച് പൂട്ടി. മദ്രസകൾ അടച്ച് പൂട്ടി. എന്നിട്ട് എത്ര രാജ്യങ്ങൾ പ്രതിഷേധിച്ചു. ഇന്ത്യയിൽ ഒരു പ്രാദേശികമായി നടക്കുന്ന കേളേജിലെ യൂണിഫോം വിവാദത്തിൽ പോലും കയറി തലയിടുന്ന പാക്കിസ്ഥാനും, മലാലമാരും ഒന്നെ ലക്ഷ്യം വയ്ക്കുന്നത് എന്തെന്ന് വളരേ വ്യക്തമാണ്‌.