പത്തനംതിട്ടയില്‍ ശക്തമായ മഴയില്‍ മലവെള്ളപ്പാച്ചില്‍, റോഡുകളില്‍ വെള്ളം കയറി

പത്തനംതിട്ട. കനത്ത മഴയില്‍ പത്തനംതിട്ടയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍. ചെറുതാേടുകളും ഓടകളും കവിഞ്ഞതോടെ പല സ്ഥലത്തും വെള്ളം കയറി. പത്തനംതിട്ട, തിരുവല്ല, കോന്നി എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. പത്തനംതിട്ടയില്‍ സമീപകാലത്ത് ലഭിച്ച ശക്തമായ മഴയാണിത്.

ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയായ തിരുവല്ലയില്‍ തുടങ്ങിയ മഴ പിന്നീട് പത്തനംതിട്ട, കോന്നി മേഖലകളിലേക്കും ശക്തമായി. വൈകിട്ടോടെ മഴയ്ക്ക് കുറവ് സംഭവിച്ചെങ്കിലും മലയോര പ്രദേശങ്ങളില്‍ മഴ തുടരുകയാണ്. പല റോഡുകളിലും ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇവിടെ ഗതാഗതം ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്.

പത്തനംതിട്ടയില്‍ നഗരസഭാ പരിധിയില്‍ ചുഴലിക്കോട് ഭാഗത്താണ് മലവെള്ളപ്പാച്ചിലുണ്ടായത്. ആദ്യം ശക്തമായ വെള്ളം റോഡിലേക്ക് എത്തിയെങ്കിലും പിന്നീട് ഇത് കുറയുകയായിരുന്നു.