ചാലിയാറില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, പ്രതിക്കെതിരെ കൂടുതല്‍ പീഡന പരാതികള്‍

മലപ്പുറം. എടവണ്ണപ്പാറയില്‍ 17 കാരി ചാലിയാറില്‍ മുങ്ങിമരിച്ച സംഭവത്തില്‍ പിടിയിലായ പ്രതിക്കെതിരെ കൂടുതല്‍ കേസില്‍ വി സിദ്ദിഖലിയാണ് പോലീസ് പിടിയിലായത്. കരാട്ടെ പരിശീലകന്‍ കൂടുതല്‍ കുട്ടികളെ പീഡനത്തിന് ഇരയാക്കിയതായി മരിച്ച പെണ്‍കുട്ടിയുടെ സുഹൃത്ത് വെളിപ്പെടുത്തി.

അതേസമയം പീഡന പരാതിയെ തുടര്‍ന്ന് ഇയാളെ മുമ്പ് മറ്റൊരു സ്ഥാപനത്തില്‍ നിന്നും പിരിച്ച് വിട്ടതായിട്ടാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. പീഡനവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ പരാതി നല്‍കാന്‍ പെണ്‍കുട്ടിയുടെ കുടുംബം തീരുമാനിച്ചിരുന്നു.

കുട്ടികള്‍ക്ക് പുറമെ കുട്ടികള്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അറിയാവുന്ന രക്ഷിതാക്കളും പരാതിയുമായി രംഗത്തുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. പിന്നീട് രാത്രി എട്ട് മണിയോടെ ചാലിയാര്‍ പുഴയില്‍ കണ്ടെത്തുകയായിരുന്നു.