സാധാരണക്കാര്‍ക്ക് ഇരുട്ടടി നല്‍കി വീണ്ടും എണ്ണക്കമ്പനികള്‍

സാധാരണക്കാര്‍ക്ക് ഇരുട്ടടി നല്‍കി വീണ്ടും എണ്ണക്കമ്പനികള്‍. മെയ് 1 ന് വാണിജ്യ സിലിണ്ടറുകളുടെ നില 103 രൂപ കൂട്ടിയ എണ്ണക്കമ്പനികള്‍ ഗാര്‍ഹിക ഉപഭോക്താക്കളേയും വെറുതെ വിട്ടില്ല. ഇന്നു മുതല്‍ സിലിണ്ടറിന് 50 രൂപയുടെ വര്‍ദ്ധനയാണുണ്ടായത്. ഇതനുസരിച്ച് 1006 രൂപ 50 പൈസയാണ് ഇന്നു മുതലുള്ള വില.

യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുള്ള എണ്ണ വില വര്‍ദ്ധനവാണ് വിലക്കയറ്റത്തിന്‍റെ പ്രധാന കാരണമായി കമ്പനികള്‍ പറയുന്നത്. ഇന്ധന വില ഉയരുന്നതിന് ആനുപാതികമായാണ് പാചക വാതക വിലയും ഉയരുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിക്ക് ശേഷം മാത്രം സിലിണ്ടറിന് 250 രൂപയുടെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്.

വിറക്  അടുപ്പുകളില്‍ നിന്നും പാചക വാതകത്തിലേക്ക് മാറിയ ലക്ഷക്കണക്കിന് സാധാരണ കുടുംബങ്ങള്‍ക്ക് വലിയ ബാധ്യതയാണ് ഇതുണ്ടാക്കുന്നത്. വില ഇനിയും ഉയര്‍ന്നാല്‍ ഗ്രാമീണ മേഖലയില്‍ സാധാരണക്കാര്‍ വിറക് അടുപ്പിലേക്ക് തിരിച്ചു പോകേണ്ടി വരും.