മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച്‌ ഇന്ത്യ

ന്യൂഡല്‍ഹി: സ്വന്തമായി വെടിച്ചട്ട (ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ്) വികസിപ്പിച്ചെടുത്ത് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിപ്രകാരം നിര്‍മിച്ച വെടിച്ചട്ടകള്‍ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ വെള്ളിയാഴ്ച മാധ്യമങ്ങള്‍ക്കുമുമ്ബില്‍ പ്രദര്‍ശിപ്പിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം, നീതി ആയോഗ് എന്നിവയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ബി.ഐ.എസ്. നിലവാരമുള്ള വെടിച്ചട്ട ഒരുക്കിയത്. സ്വന്തമായി ഇവ നിര്‍മിക്കുന്ന യു.എസ്. യു.കെ., ജര്‍മനി എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും എത്തിയതായി പാസ്വാന്‍ പറഞ്ഞു.

അന്താരാഷ്ട്രനിലവാരമുള്ളവയാണവ. അഞ്ചുമുതല്‍ 10വരെ കിലോഗ്രാം ഭാരമുണ്ട്. 70,000 മുതല്‍ 80,000വരെ രൂപ വിലവരും. പുറമേനിന്ന് വാങ്ങുന്നവയുമായി താരതമ്യംചെയ്യുമ്ബോള്‍ വില കുറവാണെന്നും മന്ത്രി പറഞ്ഞു.

വെടിയുണ്ടകളില്‍നിന്ന് 360 ഡിഗ്രിയില്‍ ശരീരത്തിന് സംരക്ഷണം നല്‍കുമെന്ന് വിദഗ്ധര്‍ വിശദീകരിച്ചു. ഇവ ധരിച്ച്‌ സൈനികര്‍ക്ക് ആയുധമുപയോഗിക്കുന്നതിന് പ്രയാസമുണ്ടാകില്ലെന്നും അവര്‍ പറഞ്ഞു.

360 ഡിഗ്രിയില്‍ വെടിയുണ്ടകളില്‍ നിന്ന് ശരീരത്തിന് സംരക്ഷണം നല്‍കുമെന്ന് വിദഗ്ധര്‍ വിശദീകരിച്ചു. ഇവ ധരിച്ച്‌ ആയുധം ഉപയോഗിക്കുന്നതിന് സൈനികര്‍ക്ക് യാതൊരു വിധത്തിലുള്ള പ്രയാസവും ഉണ്ടാകില്ലെന്നും അവര്‍ വ്യക്തമാക്കി.