ഇന്ത്യാടുഡേ എക്സിറ്റ് പോൾ, എൽഡിഎഫ് 104-120,യുഡിഎഫ് 20-36, ബിജെപി 0-2

ഇടത് മുന്നണി തൂത്ത് വാരും എന്ന് ഇന്ത്യാ ടൂഡേ എക്സിറ്റ് പോൾ ഫലം. എല്ലാവരേയും ഞെട്ടിച്ച് 120 സീറ്റുകൾ വരെ ഇടത് മുന്നണി നേടും എന്നും വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തും എന്നും പറയുന്നു. യു ഡി എഫിനു ദയനീയമായ തോൽ വിയാണ്‌ പരമാവധി 20 സീറ്റുകൾ മാത്രമാണ്‌. ബിജെപിക്കാവട്ടേ ഒരു സീറ്റും ലഭിക്കാൻ സാധ്യത ഇല്ലെന്നും ലഭിച്ചാൽ തന്നെ 2 സീറ്റിൽ കൂടില്ലെന്നും പറയുന്നു..

104 മുതൽ 120 സീറ്റ് വരെയാണ് ഇന്ത്യാടുഡേയുടെ പ്രവചനം. യുഡിഎഫ് 20 മുതൽ 36 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നാണ് പ്രവചനം. എൻഡിഎ 2 സീറ്റുകൾ വരെ നേടാം. ഇന്ത്യാടുഡേയും ആക്‌സിസ് മൈ ഇന്ത്യയും ചേർന്നാണ് എക്‌സിറ്റ് പോൾ സർവേ നടത്തിയത്.

എൽഡിഎഫ് 47 ശതമാനം വോട്ടുകൾ നേടും. യുഡിഎഫ് 38 ശതമാനം വോട്ടുകൾ നേടും. എൻഡിഎയുടെ വോട്ട് ശതമാനം 12 ശതമാനമായി ചുരുങ്ങും. റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോൾ സർവേയിൽ കേരളത്തിൽ പിണറായി വിജയൻ സർക്കാരിന് ഭരണത്തുടർച്ചയെന്ന് പ്രവചനം. റിപ്പബ്ലിക്-സിഎൻഎക്‌സ് സർവേയിൽ എൽഡിഎഫ് 72 മുതൽ 80 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. യുഡിഎഫിന് 58 മുതൽ 64 വരെ സീറ്റുകളാണ് റിപ്പബ്ലിക് പ്രവചിക്കുന്നത്. എൻഡിഎ ഒന്ന് മുതൽ അഞ്ച് സീറ്റുകൾ വരെ നേടും.

അഞ്ചു വർഷം കൂടുമ്പോൾ ഉള്ള മാറി മാറി എടത്തിനും വലതും ലഭിക്കുന്ന അധികാരണമല്ല എന്നാണു ഇപ്പോൾ വ്യക്തമാക്കുന്നത്..പഴയ കീഴ്വഴക്കങ്ങൾ മാറ്റി മരിച്ചു കൊണ്ടുള്ള സർവ്വേ ഫലം ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.