ബ്രിട്ടനിൽ വെള്ളക്കാരിയെ ബലാൽസംഗം ചെയ്ത ഇന്ത്യക്കാരൻ അറസ്റ്റിൽ

ബ്രിട്ടനിൽ വെള്ളക്കാരിയെ ബലാൽസംഗം ചെയ്ത ഇന്ത്യക്കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു.പ്രീത് വികാൽ എന്ന 20 വയസുള്ള യുവാവാണ്‌ അറസ്റ്റിൽ ആയത്. യുവതി മദ്യപിച്ച് ക്ളബിൽ നിന്നും ഇറങ്ങിയപ്പോൾ പ്രീത് വികാൽ തന്റെ ഫ്ളാറ്റിലേക്ക് കൊണ്ടുപോവുകയായിരുന്നു. ക്ളബിൽ നിന്നും അർദ്ധ ബോധാവസ്ഥയിൽ ആയിരുന്നു യുവതി. തുടർന്ന് യുവതിയെ യുകെയിലെ കാർഡിഫിലെ തന്റെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന് കേസിൽ പറയുന്നു.

ഇരയായ പെൺകുട്ടി അമിതമായി മദ്യപിച്ചിരുന്നു, രാത്രിയിൽ സഹായിക്കാനായി എത്തിയ യുവാവാണ്‌ പീഢിപ്പിച്ചത്.പ്രീത് വികാൽ യുവതിയെ കൈകളിലും പിന്നീട് തോളിയും എടുത്തായിരുന്നു കൊണ്ടുപോയത്. ഇതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.സ്ത്രീയെ കൈകളിലും പിന്നീട് തോളിലും വഹിക്കുന്ന വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. കാർഡിഫ് റോഡുകളിലൂടെ 20 വയസുകാരൻ യുവതിയെ തന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകുന്നത് സിസിടിവിയിൽ കാണാം.

എന്താണ് സംഭവിച്ചതെന്ന് യുവതിയും പോലീസിൽ മൊഴി നല്കി. ബലാൽസംഗത്തിനു ശേഷം ബോധാവസ്ഥയിലായ യുവതിയോട് 20 കാരൻ കുറ്റം ഏറ്റു പറഞ്ഞ് മാപ്പ് ചോദിച്ചു എന്നും യുവതി പറയുന്നു.സുരക്ഷാ ക്യാമറ ദൃശ്യങ്ങളും യുവതിയുമായുള്ള ഇൻസ്റ്റാഗ്രാം സന്ദേശ കൈമാറ്റവുമാണ് പ്രീത് വികലിനെ തിരിച്ചറിയാൻ പോലീസിനെ സഹായിച്ചത്.