ലോകാത്ഭുതം,14000 അടിയുള്ള പർവ്വതം തുരന്ന് ചൈന എ.എൽ.സിയിലേക്ക് ഇന്ത്യൻ തുരങ്കം റെഡി, അരുണാചലിൽ ഇന്ത്യൻ സിംഹ ഗർജനം

ലോകത്തേ എഞ്ചിനീയറിങ്ങ് വിദഗ്ദരെ അത്ഭുതപ്പെടുത്തി അരുണാചൽ പ്രദേശിലെ 14,000 അടി ഉയരമുള്ള സെലയിൽ ചൈനക്ക് പേടി സ്വപ്നമായി ഇന്ത്യയുടെ കൂറ്റൻ ടണൽ പൂർത്തിയായി. ടണലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഭൂമിക്കടിയിലൂടെ 14000 അടി ഉയരത്തിലുള്ള പര്ർവതങ്ങൾക്ക് അടിയിലൂടെ അതി സാഹസികമായി നിർമ്മിച്ച ഈ ഇന്ത്യൻ ടണൽ ലോകത്തേ നിർമ്മാണ ശാത്രങ്ങളേ എല്ലാം വിസ്മയിപ്പിക്കുകയാണ്‌. അത് എന്തുകൊണ്ട് എന്നും ടണലിന്റെ വിശേഷങ്ങളും അറിയാം

2022 ഡിസംബറിൽ ഇന്ത്യ-ചൈന സൈനികർ ഏറ്റുമുട്ടിയ തവാങ്ങിലേക്കുള്ള റോഡ് അരുണാചൽ പ്രദേശിലെ 14,000 അടി ഉയരമുള്ള സെലയിലൂടെയാണ് കടന്നുപോകുന്നത്.ഈ റോഡിലൂടെ യാത്ര മഞ്ഞ് കാലത്ത് ബുദ്ധിമുട്ടാണ്‌. മാത്രമല്ല ചുരങ്ങൾ ഇടിഞ്ഞ് തകരും.താപ നില 20 ഡിഗ്രി സെൽഷ്യസിലേക്ക് താഴുന്നു, വാഹനങ്ങളിലേ ഡീസൽ തണുത്തുറയും.മാത്രമല്ല കനത്ത മഞ്ഞുവീഴ്ചയും അസാധ്യമാണ്. എന്നാൽ ഇപ്പോൾ, എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ സേല ടണൽ പൂർത്തിയാകുന്നതോടെ, ഇന്ത്യൻ സൈന്യത്തിന് അസമിലെ ഗുവാഹത്തിക്കും തവാങ്ങിനും ഇടയിൽ വർഷം മുഴുവനും കണക്ടിവിറ്റി ലഭിക്കും.

ചൈനയുടെ നെഞ്ചകം പിളർക്കാൻ ഭൂമിക്കടിയിലൂടെ ഉള്ള ഇന്ത്യൻ ആയുധ നീക്കം എന്നാണ്‌ ലോക യുദ്ധ വിദഗ്ദർ സേല ടണലിനെ വിശേഷിപ്പിച്ചത്. ഒരു കാര്യം നമ്മുടെ പ്രേക്ഷകർ ഓർക്കണം. ഇത് അരുണാചലിൽ ആണ്‌. അരുണാചൽ പ്രദേശ് ചൈനയുടേത് എന്ന് അവർ പറഞ്ഞ് നടന്ന് സ്വപ്നം കാണുന്ന ഇന്ത്യൻ ഭൂമി., അരുണാചലൽ പ്രദേശ് കിട്ടാതെ വന്നപ്പോൾ 2 വർഷം മുമ്പ് ചൈന അവരുടെ ഭൂപടം മാറ്റി വരച്ച് അരുണാചലിനെ അവരുടെ ഭൂപടത്തിൽ ഉൾപ്പെടുത്തി ആശയടക്കം നടത്തിയത് മറക്കരുത്.

മുൻ പ്രധാനമന്ത്രി മൻ മ്മൊഹൻ സിങ്ങ് അരുണാചലിൽ സന്ദർശനം നടത്താൻ ഒരുങ്ങിയപ്പോൾ ചൈനയുടെ പ്രതിഷേധം മൂലം മാറ്റി വയ്ച്ചതും നമ്മൾ മറക്കരുത്. അരുണാചലിൽ പതിറ്റാണ്ടുകൾ ഒരു റോഡ് പൊലും പണിയാൻ ചൈനയെ ഭയന്ന് സാധിച്ചില്ല. ഇതെല്ലാം പഴയ ചരിത്രം പഴയ ഇന്ത്യ..ഇന്ന് നരേന്ദ്ര മോദിയുടെ സിംഹ ഗർജനം അരുണാചലിലെ പറവത ശിഖരങ്ങൾക്കിടയിൽ മുഴങ്ങുന്നു. അരുണാചലിൽ നിരവധി സന്ദർശനം നടത്തി. അരുണാചലിലെ ചൈന അതിർത്തിയിലെത്തി ജവാന്മാരേയും മോദി കണ്ടു. അരുണാചലിൽ പാലവും റോഡും മാത്രമല്ല ചൈനയുടെ ചങ്ക് പിലർക്കാൻ സേല തുരങ്കവും ഉണ്ടാക്കി. പുതിയ ഇന്ത്യ ഇങ്ങിനെയാണ്‌. ഭയന്ന് വിറച്ച മൻ മോഹൻ സിങ്ങിന്റെ ചൈന ഭയം നരേന്ദ്ര മൊദിക്കില്ല എന്ന് അരുണാചൽ സാക്ഷിയാണ്‌.

വീണ്ടും അരുണാചലലിലേ തുരങ്ക വിശേഷങ്ങളിലേക്ക് പോകാം.. സെല ടണൽ യഥാർത്ഥത്തിൽ രണ്ട് തുരങ്കങ്ങളാണ് – അല്ലെങ്കിൽ രണ്ട് പ്രധാന തുരങ്കങ്ങളുടെ നീളത്തിൽ നിർമ്മിച്ച എസ്‌കേപ്പ് ടണൽ നിങ്ങൾ കണക്കാക്കിയാൽ മൂന്ന്. 13,116 അടി ഉയരത്തിൽ മലയിലൂടെ തുരങ്കങ്ങൾ തുരന്നിട്ടുണ്ട്. അരുണാചലിലെ വെസ്റ്റ് കാമെങ് ജില്ലയിലെ തവാങ്ങിനും ദിരാംഗിനും ഇടയിലുള്ള ദൂരം 12 കിലോമീറ്റർ കുറയ്ക്കാൻ അവർ സഹായിക്കും, ഒന്നര മണിക്കൂർ യാത്രാ സമയം കുറയ്ക്കാൻ സാധിക്കും. കടുത്ത മഞ്ഞ് വീഴ്ച്ചയിൽ എല്ലാം ടണലിൽ സുരക്ഷിതമായി യാത്ര ചെയ്യാം. തണുപ്പും മഞ്ഞ് വീഴ്ച്ചാ ഭീഷണിയും ഇല്ല.

ഇത്രയും ഉയരത്തിൽ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബൈ-ലെയ്ൻ തുരങ്കം മാത്രമേ ഉള്ളു. ഇരട്ട തുരങ്കമാണ്‌. ഒരോ തുരങ്കത്തിനെയും മറ്റേ തുരങ്കവുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതായത് എന്ത് അപകടം ഉണ്ടായാലും രക്ഷപെടാനുള്ള വഴികൾ തുരങ്കത്തിൽ ഉണ്ട്.ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി, തുരങ്കങ്ങളിൽ വെൻ്റിലേഷൻ സംവിധാനം, ശക്തമായ ലൈറ്റിംഗ്, അഗ്നിശമന സംവിധാനങ്ങൾ എന്നിവയുണ്ട്. പ്രതിദിനം 3,000 കാറുകളും 2,000 ട്രക്കുകളും കടന്നുപോകാനുള്ള ശേഷി അവർക്കുണ്ട്. ചൈനാ അതിർത്തിയിലെ യഥാർത്ഥ നിയന്ത്രണരേഖയുടെ കിഴക്കൻ മേഖലയിൽ വേഗത്തിലുള്ള സൈനിക വിന്യാസം അനുവദിക്കുന്നതിനാൽ അവയ്ക്ക് തന്ത്രപ്രധാനമായ പ്രാധാന്യമുണ്ട്.

2020 നും 2022 നും ഇടയിൽ പീപ്പിൾസ് ലിബറേഷൻ ആർമിയുമായി (പിഎൽഎ) സൈന്യം നടത്തിയ ഏറ്റുമുട്ടലിനുശേഷം, സൈനികർ, ആയുധങ്ങൾ, സപ്ലൈസ്, ഹെവി മെഷിനറി എന്നിവ ശീതകാലത്ത് മുന്നോട്ടുള്ള പ്രദേശങ്ങളിലേക്ക് മാറ്റുന്നത് സങ്കീർണ്ണമായിരുന്നു. എന്നാൽ ഇനി വെറും മിനുട്ടുകൾക്ക് ഉള്ളിൽ ആയുധ വ്യന്യാസവും സൈനീക നീക്കവും ഇന്ത്യക്ക് സാധിക്കും.അർജുൻ തുടങ്ങിയ പ്രധാന യുദ്ധ ടാങ്കുകൾക്കായി. അതിർത്തിയിൽ വേഗത്തിലുള്ള വിന്യാസത്തിനായി ഈ തുരങ്കം സഹായിക്കും.ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ പറയുന്നത്, ഇന്ത്യയിൽ ഏറ്റെടുത്തിട്ടുള്ള ഏറ്റവും വെല്ലുവിളി നിറഞ്ഞ അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നാണ് സെല ടണൽ എന്നാണ്. പുതിയ ഓസ്ട്രിയൻ ടണലിംഗ് രീതി ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചത്, 50-ലധികം എഞ്ചിനീയർമാരും 800 ജോലിക്കാരും അതിൽ പ്രവർത്തിച്ചു. കഴിഞ്ഞ ജൂലൈയിൽ വലിയ മേഘവിസ്ഫോടനം അപ്രോച്ച് റോഡുകൾ അപ്രാപ്യമാക്കിയതിനെത്തുടർന്ന് പണി തടസ്സപ്പെട്ടു.