ദേശീയ പാർക്കുകൾ വിപുലീകരിക്കാനൊരുങ്ങി ജപ്പാൻ

ടോക്കിയോ: രാജ്യത്തെ ദേശീയ പാർക്കുകൾ ജെെവവെെവിധ്യസംരക്ഷണത്തിന് വേണ്ടി വിപുലീകരിക്കാനൊരുങ്ങി ജപ്പാൻ. 2030- ഓടെ ജെെവവെെവിധ്യ സംരക്ഷണത്തിന് വേണ്ടി രാജ്യത്തിന്റെ 30 ശതമാനം ഭൂമിയും നീക്കിവെക്കുകയാണ് പരിസ്ഥിതിമന്ത്രാലയത്തിന്റെ ലക്ഷ്യം. സമുദ്രങ്ങളും ഇതേ ആവശ്യം മുൻനിർത്തി സംരക്ഷിക്കപ്പെടും.

നിലവിൽ ജപ്പാൻ 20.5 % കരഭൂമിയും 13.3 % സമുദ്രമേഖലയും ദേശീയ ഉദ്യാനങ്ങള്‍ക്കായി സംരക്ഷിക്കപ്പെടുന്നുണ്ട്. സാമ്പത്തിക വര്‍ഷം 2022-ന്റെ അവസാനത്തോടെ പ്രദേശങ്ങളുടെ ആദ്യപട്ടിക തയ്യാറാക്കും. പരിസ്ഥിതി മന്ത്രാലയമായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ശേഷം അതാത് പ്രദേശങ്ങളുടെ ആവാസവ്യവസ്ഥയും ഭൂപരിസ്ഥിതിയും പരിശോധനയ്ക്ക് വിധേയമാക്കും.

വിദ്​ഗധരുടെ അഭിപ്രായം തേടിയ ശേഷം ഭൂവുടമകളും പ്രാദേശിക ന​ഗരസഭകളും പരിസ്ഥിതി മന്ത്രാലയവുമായി നടത്തുന്ന ചർച്ചയിൽ സ്ഥലങ്ങളെ ദേശീയ ഉദ്യാനങ്ങള്‍, അര്‍ധ ദേശീയ ഉദ്യാനങ്ങള്‍ എന്നീ രണ്ടു വിഭാഗങ്ങളായി തരംതിരിക്കും.