ആലുവയിലും പരിസരത്തും കൂലി വാങ്ങങുന്ന ജോലി ചെയ്യുന്ന ബാബുവിന്റെ ജീവിതം ഇങ്ങനെ

വളരെ വ്യത്യസ്ഥനായ ഒരു കർഷകനാണ് ആലുവ ആലങ്ങാടുള്ള ബാബു എന്ന വയോധികൻ. മറ്റുള്ളവരുടെ പറമ്പിൽ കൂലി പണിയാണ്‌ ജോലി. കൂലി പണി എന്ന് പറയുമ്പോൾ അതിൽ തന്നെ ബാബുവിന്റെ കാര്യത്തിൽ ഒരു തിരുത്തുണ്ട്. ബാബു കൂലി വാങ്ങില്ല. പണി ചെയ്യാറേയുള്ളു. മിക്ക വീട്ടിലും പണിക്ക് ചെല്ലും. നല വൃത്തിയായികൃഷി പണികൾ ചെയ്യും. ഇനി ആരേലും പണം നിർബന്ധിച്ച് കൊടുത്താൽ തന്നെ പോയി ചായയോ ഊണോ കഴിച്ച ശേഷം പണം നല്കിയ വീട്ടിൽ ബാക്കി തുക കൊണ്ടുവന്ന് തിരികെ നല്കും. ബാബുവിനെ സംബന്ധിച്ച് ബന്ധുക്കളും കുടുംബവും ആരും ഇല്ല. ഒന്നും ഇല്ലാതിരുന്നിട്ടും കയറി കിടക്കാൻ പോലും ഒരിടം ഇല്ലാതിരുന്നിട്ടും ബാബുവിന്‌ എന്തേലും വേണം എന്ന ചിന്തയോ കുറച്ച് സമ്പാദ്യം വേണം എന്ന ചിന്തയോ ഇല്ല. എല്ലാ ദിവസവും ആലുവയിലും പരിസരത്തും കൃഷിയിടങ്ങളിൽ കൃത്യമായി പണിക്കെത്തുന്ന കൂലിയില്ലാ ജോലി ചെയ്യുകയാണ്

ബാബു ഇപ്പോൾ കൃഷി പണി ചെയ്യുന്നത് ആലുവ പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐ ബഷീറിന്റെ കൃഷിയിടത്തിലാണ്‌. ബാബു നിസ്വാർഥനായി ജോലി ചെയ്ത് മടുത്ത് അന്നന്നത്തേ ആഹാരത്തേ കുറിച്ച് മാത്രം ചിന്തിക്കുമ്പോൾ ഇവിടെ എല്ലാവർക്കും നല്കുന്ന ഒരു മെസേജുണ്ട്.