പാർവതിയായിരുന്നു അന്ന് എന്നേക്കാൾ സിനിമയിൽ തിളങ്ങി നിന്നിരുന്നത്, തുറന്നു പറഞ്ഞ് ജയറാം

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി ജയറാം മാറി. അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങി നിൽക്കുകയാണ് താരം. ജയറാമിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയങ്കരരാണ്. നടി പാർവതിയെയാണ് ജയറാം വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം പാർവതി അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തിരുന്നു. സത്യൻ അന്തിക്കാട്- ജയറാം ചിത്രം മകളാണ് ഇനി ജയറാമിന്റേതായി പുറ്തതിറങ്ങാനുള്ളത്.

നടൻ ജയറാമിന്റെ പഴയൊരു വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ‘അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു പാർവതിയുമായുള്ള വിവാഹം. പാർവതിയായിരുന്നു അന്ന് എന്നേക്കാൾ സിനിമയിൽ തിളങ്ങി നിന്നിരുന്നത്. ഒരുപാട് പേർ എന്നോട് ചോദിച്ചിട്ടുണ്ട്. എന്തിനാടാ ആ പെണ്ണിന്റെ ഭാവി കൂടി കളയുന്നതെന്ന്.

തുടക്കം മുതൽ പാർവതിയുമായി ഉണ്ടായിരുന്നത് ശക്തമായ പ്രണയം തന്നെയായിരുന്നു. പാർവതിയോട് ഇനി അഭിനയിക്കേണ്ട എന്ന് ഞാൻ പറഞ്ഞിട്ടില്ല. അവൾ തന്നെയാണ് ഇനി അഭിനയിക്കുന്നില്ലെന്ന തീരുമാനം എടുത്തത്. ഒരു കുടുംബത്തിലെ ഭാര്യയും ഭർത്താവും ജോലിക്ക് പോയാൽ ആ കുടുംബത്തിൽ സന്തോഷമുണ്ടാകില്ല. സിനിമയിൽ ഒട്ടും സാധ്യമാകില്ല. രണ്ടുപേർക്കും പലയിടത്തായിരിക്കും ഷൂട്ടിങ്. അതിനിടയിൽ വല്ലപ്പോഴും ആയിരിക്കും കാണുക. കുട്ടികളെയും ഇത് വല്ലാതെ ബാധിക്കും. ദുർബല ഹൃദയനായിട്ടുള്ള ആളാണ് ഞാൻ. കുറച്ച് കാലം സിനിമയില്ലാതെ ഇരുന്നപ്പോൾ സ്ഥിരമായി വിളിക്കുന്നവർ പോലും അകലം പാലിച്ചത് എന്നെ വിഷമിപ്പിച്ചിരുന്നു.’

മിമിക്രിയിലൂടെ കലാരംഗത്ത് എത്തി.കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി. 1988-ൽ പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചലച്ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ എത്തിയത്. ഒരു ചെണ്ട വിദ്വാൻ കൂടിയാണ് ജയറാം. അനായാസമായി കൈകാര്യം ചെയ്യുന്ന ഹാസ്യകഥാപാത്രങ്ങൾ ജയറാമിനെ കൂടുതൽ ജനശ്രദ്ധേയനാക്കി.

2011ൽ രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.പരേതരായ സുബ്രഹ്മണ്യൻ-തങ്കം ദമ്ബതികളുടെ മൂന്നുമക്കളിൽ രണ്ടാമനായി 1964 ഡിസംബർ 10-ന് എറണാകുളം ജില്ലയിലെ പെരുമ്ബാവൂരിലാണ് ജയറാം ജനിച്ചത്.പരേതനായ വെങ്കട്ടരാമനും മഞ്ജുളയുമാണ് സഹോദരങ്ങൾ. ഒരു കാലത്ത് മലയാളചലച്ചിത്രരംഗത്തെ മുൻനിര നായികയായിരുന്ന പാർവ്വതിയാണ് ജയറാമിന്റെ ഭാര്യ. വിവാഹത്തിനു മുമ്ബേ പല സിനിമകളിലും ഇവർ വിജയ ജോടിയായിരുന്നു. കാളിദാസനും ബാലതാരമായി രണ്ടു ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മാളവിക എന്നാണ് ജയറാമിന്റെ മകളുടെ പേര്. പ്രശസ്ത മലയാളം എഴുത്തുകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ അനന്തരവൻ കൂടിയാണ് ജയറാം.