പെണ്ണിന്റെ നഗ്നത മനുഷ്യന്റെ കാമം ഉണർത്തുന്നു എന്നത് തെറ്റ്- ജോമോൾ ജോസഫ്

സൈബർ ഇടങ്ങളിൽ അറിയപ്പെടുന്ന വ്യക്തിയാണ് ജോമോൾ ജോസഫ്. തന്റെ നിലപാടുകൾ പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ തുറന്നു പറയാറുണ്ട്.. തന്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറയുന്നത് കൊണ്ട് തന്നെ ഒരുപാട് വിവാദങ്ങളും വിമർശനങ്ങളും താരത്തെ വേട്ടയാടരുണ്ട്. എന്നാൽ അതിലൊന്നും താരത്തെ തളർത്താൻ സാധിച്ചില്ല .തനിക്കെതിരെ വരുന്ന വിമർശനങ്ങളെ തന്റേതായ നിലപാടുകൾ കൊണ്ട് ജോമോൾ മറുപടി കൊടുക്കാറുണ്ട്.‌

ജോമോൾ ഒരു മോഡലും കൂടതെ ഒരു നടിയുമാണ്. മോഡലിങ്ങിൽ കൂടിയാണ് താരം കൂടുതൽ അറിയപെടുവാൻ തുടങ്ങിയത്.അതുകൊണ്ട് തന്നെ ഇടയ്ക്ക് താരത്തിന്റെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയിൽ വൈറലാവാറുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോട്ടോഷൂട്ടിൽ സജീവമായിരിക്കുകയാണ് താരം, തന്റെ പുത്തൻ ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് താരം സ്ത്രീകളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ആദ്യത്തെ പോസ്റ്റ് ഇങ്ങനെ, പ്രകൃതിയും പെണ്ണും..ചില സ്ഥലങ്ങൾ അവയുടെ പ്രത്യേക ഭംഗി കൊണ്ട് നമ്മളെയൊക്കെ ആകർഷിക്കാറുണ്ട്. അത്തരം സ്ഥലങ്ങളിലേക്ക് നമ്മൾ വിനോദയാത്രകൾ പോകുകയോ അവിടെ ഒന്നോ രണ്ടോ ദിവസം താമസിക്കുകയോ ഒക്കെ ചെയ്യും..എന്നാൽ..ഈ സ്ഥലങ്ങളിൽ നമ്മൾ സ്ഥിരമായി താമസിച്ചാലോ? കുറച്ച് കഴിയുമ്പോൾ ആ സ്ഥലങ്ങളോടുള്ള നമ്മുടെ ആകർഷണം കുറഞ്ഞു കുറഞ്ഞു വരും. പതിയെ പതിയെ മടുക്കും.അതുപോലെ തന്നെയാണ് പെണ്ണും. മൂടി വെക്കപ്പെടുന്ന പെണ്ണുടലുകളോട് പുരുഷന് ഭ്രാന്തമായ കാമം തോന്നും. ആ മൂടിവെക്കലുകളെ വകഞ്ഞു മാറ്റി അവളിലേക്ക് അടുക്കാൻ അവൻ ആഗ്രഹിക്കും. എന്നാൽ അവളുമായി കുറച്ച് കാലം ഒരുമിച്ചു കഴിഞ്ഞാലോ? അതോടെ അവന് അവളിൽ മടുപ്പ് തോന്നും, പതിയെ പതിയെ അവളിൽ നിന്നും അകലും.. പെണ്ണിന്റെ നഗ്നത മനുഷ്യന്റെ കാമം ഉണർത്തുന്നു എന്നത് തെറ്റാണ്, കണ്ടു ശീലിച്ചാൽ ഏത് കാഴ്ചയുടെയും ആകർഷണം ഇല്ലാതാകും..അതിപ്പോൾ പെണ്ണായാലും പ്രകൃതി ആയാലും..

രണ്ടാമത്തെ കുറിപ്പിങ്ങനെ, അരയൻ കടലിൽ പോയാൽ, പെണ്ണ് അവനെയും കാത്തിരിക്കണം. പെണ്ണ് പിഴച്ചാൽ ആ കര മുടിയും പോലും..എന്നാൽ ആണ് പിഴച്ചാലോ? കരക്കും ആണിനും ഒരു കുഴപ്പവും ഇല്ല.. ആണ് ഉടുമുണ്ട് മടക്കി കുത്തിയാലും, കാലിൽ കാലും കയറ്റി വെച്ചിരുന്നാലും, കള്ളും കുടിച്ചു വഴിയിൽ കിടന്നാലും, കള്ള് തലക്ക് കേറി പെണ്ണിന്റെ തല തല്ലിപ്പൊട്ടിച്ചാലും….കര മുടിയുകേല, പകരം ആ പെണ്ണെ നരകതുല്യമായ ജീവിതം ജീവിച്ചു മുടിയൂ..