‘കിടപ്പറയില്‍ തലയും കുത്തിവീഴാത്ത ഒരു കൊലകൊമ്പനും ഇല്ല എന്ന് അഹങ്കാരത്തോടെ വിശ്വസിക്കുന്ന സ്ത്രീകള്‍’

സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ ഫേസ്ബുക്കില്‍ പങ്കുവെയക്കുന്ന കുറിപ്പുകള്‍ പലതും വലിയ ചര്‍ച്ച ആകാറുണ്ട്. സ്ത്രീകളും ഭവനകളും എന്ന തലക്കെട്ടിലാണ് കല പുതിയ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സ്ത്രീകളും അവരുടെ ഭാവനകളും തികച്ചും വ്യത്യസ്തമാണെന്നാണ് കല പറയുന്നത്. മാത്രമല്ല മുഖം കണ്ട് ഒരു സ്ത്രീയുടെ ഉള്ളിലുള്ളത് മനസിലാക്കാന്‍ കഴിയില്ലെന്നും കല മോഹന്‍ പറയുന്നു.

സത്യത്തില്‍ ഒരു പുരുഷനും സ്ത്രീയും കാലാകാലങ്ങള്‍ സന്തോഷത്തോടെ ഒത്തു പോകുന്നു എങ്കില്‍, അതിന് സൗഹൃദം എന്ന് പേരിട്ടു വിളിച്ചാലും ഉള്ളിന്റെ ഉള്ളില്‍ സെക്‌സിന്റെ ചെറിയ ഒരംശം ഉണ്ടെങ്കില്‍, അത് ദൃഢമാകും എന്നാണ് തോന്നാറുള്ളത്.. ഒരു സ്ത്രീയ്ക്കും പുരുഷനും എക്കാലവും വെറും സുഹൃത്തുക്കള്‍ മാത്രമായി അത്രയും ആഴത്തില്‍ ബന്ധം കൊണ്ട് പോകാന്‍ ആകില്ല എന്നാണ് വ്യക്തിപരമായ എന്റെ വിശ്വാസം..?? തര്‍ക്കിക്കാന്‍ ഞാനില്ല.. ?? എന്നും കാണുകയും സംസാരിക്കുകയും വേണമെന്ന് ശഠിക്കുകയും മറ്റൊരാളോട് കൂടുതല്‍ അടുത്താല്‍ പരിഭവം കാണിക്കുകയും ചെയ്താല്‍ അത് വെറും ഒരു സുഹൃത്തല്ല.. എന്റെ തോന്നലുകള്‍ തെറ്റാകാം.. ശെരിയാകാം- കല ഫേസ്ബുക്കില്‍ കുറിച്ചു..

കലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

സ്ത്രീയും ഭാവനകൾ

എനിക്ക് ഒരുപാട് ഒരുപാട് കാശുള്ള ഒരു മണ്ടന്‍ മാപ്പിള മതിയായിരുന്നു..അത് കൊണ്ട്, അങ്ങനെ ഇയാളെ വിവാഹം കഴിച്ചു.. എന്ന് കൂട്ടുകാരിയോട് പറയുന്ന ഒരു സ്ത്രീ.. കാശു മാത്രം മതിയോ.. വിദ്യാസമ്പന്നനായ കൂട്ടുകാരിയുടെ ഒന്‍പതാം ക്ലാസ്സ് തോറ്റ ഭാര്തതാവിനെ ഓര്‍ത്തു മറ്റവള്‍ അതിശയിക്കുന്നു.. പോരാ, മണ്ടത്തവരവും വേണമെന്ന് കൂട്ടുകാരി . അതാവശ്യത്തിനു ഉണ്ടെന്നും..!.വിദ്യാഭ്യാസമില്ലാത്ത, കാശുള്ള മണ്ടന്‍ മാപ്പിള എന്നാല്‍ കിടപ്പറയില്‍, കേമന്‍ ആണെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.. ആനകരിമ്പിന്‍ തോട്ടത്തില്‍ കേറിയ പോല്‍ എന്നൊരു ഉപമയില്‍ എല്ലാമുണ്ട്.. അത് കേള്‍ക്കുന്ന, മറ്റവളുടെ താല്പര്യം ആകട്ടെ, ഒന്നും നടക്കാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന അനാഥപ്രേതങ്ങളോട് ആണെന്ന്.. വിവാഹിതന്മാരോട് താല്പര്യം ഇല്ലത്രെ..

ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമ കാണുക ആയിരുന്നു… അതിലെ രംഗങ്ങള്‍ ആണ്.. ഏറെ കുറെ പെണ്മനസ്സ് തേടി എഴുത്തുക്കാരന്‍ പോയിട്ടുണ്ട്… സ്ത്രീയെ, അവളുടെ പുറമേ ഉള്ള നോട്ടവും ഭാവവും സംസാരവും, ഒക്കെ കണക്കാക്കി ആണ് ലോകം വിധിക്കുന്നത്.. മിക്ക സിനിമ, സീരിയലുകളും കണ്ടാല്‍ അറിയാം.. പെണ്ണെന്നാല്‍ ഇങ്ങനെ, അങ്ങനെ എന്നൊക്കെ ഉള്ള അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയ തിരക്കഥകള്‍… വാക്കിലും നോക്കിലും അക്ഷരത്തിലും സ്വാതന്ത്ര്യം അറിഞ്ഞവള്‍ ഈ നൂറ്റാണ്ടിലും അപഥസഞ്ചാരിണി ആണ്.. എനിക്കു അറിയുന്ന കുലസ്ത്രീകള്‍ ഫെമിനിസ്റ്റുകള്‍ ഒക്കെ ഉള്ളില്‍ എത്ര വേറിട്ട വ്യക്തിത്വം ഉള്ളവരാണെന്ന് കാണാറുണ്ട്.. കൗതുകത്തോടെ ഞാന്‍ പഠിക്കാറുണ്ട്..

ഒരു കുറവും ഇല്ലാത്ത ദാമ്പത്യം, കുറ്റം പറഞ്ഞു മൂന്നാമിടം തേടാന്‍ ഒന്നുമില്ല എങ്കിലും അവള്‍ക്കും ഉണ്ടൊരു അവിഹിതബന്ധവും അതിലെ സെക്‌സും.. കാമുകനോടും ഭാര്തതാവിനോടും ഒരേ ദിവസം പല നേരങ്ങളില്‍ തന്റെ പ്രണയം രതിയിലൂടെ എങ്ങനെ പറ്റും എന്ന കൗതുകം ഞാന്‍ ആരാഞ്ഞു… അലസമായി, ഓഹ്, അതൊക്കെ അല്ലേ ജീവിതത്തിന്റെ വിജയം എന്ന ഉത്തരം പറഞ്ഞവള്‍ കണ്ണിറുക്കി ചിരിച്ചു.. കൂടുതല്‍ ആര്‍ജ്ജവത്തോടെ ദാമ്പത്യവും പ്രണയവും കൊണ്ട് പോകുന്നു അവളെന്നെ കുടുംബിനി..

കാമുകനോട് ഒത്തുള്ള ഒത്തു ചേരലില്‍, നിനക്ക് വികാരം വളരെ കൂടുതലാണ്, വേണേല്‍ കൂട്ടുകാരായി കൊച്ചു പയ്യന്മാരെ നോക്കു…. എന്ന് പറഞ്ഞു, സങ്കടത്തോടെ പറഞ്ഞ സുഹൃത്ത് പിന്നെ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.. വിധവയായ അവള്‍ക്കു ഒറ്റ പുരുഷനുമായിട്ടുള്ള അടുപ്പമേ സാധ്യമാകു.. ഞങ്ങള്‍ കൂടുമ്പോള്‍ ഒട്ടുമേ എന്നില്‍ വികാരം ഉണ്ടാകാന്‍ ഞാന്‍ ശ്രമിക്കാറില്ല, പക്ഷെ പൂര്‍ണ്ണമായും, അദേഹത്തിന്റെ ഇഷ്ടങ്ങള്‍ അനുസരിച്ചു പോകും.. ഞാന്‍ ഒരുപാട് വികാരം പ്രകടിപ്പിക്കുമ്പോള്‍ അത് അദ്ദേഹത്തിന് അരോചകം ആയി തീരുന്നു. എന്നിലെ സ്ത്രീയെ ഉണര്‍ത്താതെ അദ്ദേഹത്തെ സന്തോഷിപ്പിക്കാന്‍ കഴിയുക എന്നതാണ് എന്നില്‍ കൂടുതല്‍ സംതൃപ്തി..

ഫെമിനിസ്റ്റ് എന്ന് ലോകം മുഴുവന്‍ പറയുന്ന ഒരാളുടെ ആത്മസമര്‍പ്പണം.. ശരീരവും മനസ്സും പൂര്‍ണ്ണമായും ഒറ്റ പുരുഷനില്‍, അതും ഇത്തരം ഒരു oneway ട്രാഫിക് സെക്‌സും… ! സ്ത്രീ, ഒരു അത്ഭുത പ്രതിഭാസം തന്നെയാണ്.. സീമന്തരേഖയില്‍ കുങ്കുമം ഇട്ടത് കൊണ്ടോ, താലി ഇടാത്തത് കൊണ്ടോ അവള്‍ കാഴ്ച്ചയില്‍ കാണുന്നതാണ് എന്ന് വിധി എഴുതരുത്.. അവളുടെ ഉള്ളിലെ ഭാവനകള്‍ വിചിത്രമാണ്.. അപരിചിതനായ ഒരു സന്യാസിയും ആയിട്ടൊരു ദിവസം എന്ന ഫാന്റസി പറഞ്ഞത്, ഫേസ്ബുക്ക് എന്തെന്ന് പോലും അറിയാതെ, whtsaap ഭാര്തതാവിനു മുന്നില് വെച്ച് മാത്രം നോക്കാറുള്ള ഒരു നിഷ്‌കളങ്ക ആണ്.. സന്യാസിക്ക് തെമ്മാടി ആകാന്‍ പറ്റുമെന്ന് പക്ഷെ, അവള്‍ക്കേ അറിയൂ.. കൊച്ചു പയ്യന്മാരെ തേടുന്ന ആന്റി കഥകള്‍ കൊഴുപ്പിക്കുമ്പോള്‍, Salt & pepper തലമുടിയില്‍ ഭ്രാന്തുള്ള കൊച്ചു പെണ്‍പിള്ളേരെ അറിയാതെ പോകരുത്.. കരുതലും കുറുമ്പും വാത്സല്യവും ചേര്‍ന്നൊരു സെക്‌സ് അവര്‍ ആസ്വദിക്കുന്നു..

കിടപ്പറയില്‍ തലയും കുത്തിവീഴാത്ത ഒരു കൊലകൊമ്പനും ഇല്ല എന്ന് അഹങ്കാരത്തോടെ, വിശ്വസിക്കുന്ന സ്ത്രീകള്‍ പുരുഷന്മാരെ ഒരുപാട് പഠിച്ചവര്‍ ആണ്.. പണ്ട്, രാജഭരണകാലത്ത് കുമാരിമാര്‍ക്കു ഇത്തരം ക്ലാസുകള്‍ നല്‍കി പോന്നതായി കഥകളില്‍ വായിച്ചിട്ടുണ്ട്.. ഒരു കാലഘട്ടം വരെ പെണ്ണില്‍ ആ ചങ്കുറ്റം ഉണ്ടായിരുന്നു താനും.. ജാതകം നോക്കുന്ന വേളയില്‍, വളരെ രസകരമായ ഒന്നായി തോന്നിയിട്ടുണ്ട്.. യോനീ പൊരുത്തം എന്നത്… അത് കിടപ്പറയില്‍ എങ്ങനെ എന്താകും എന്നാണ് എന്നതാണ് ഞാന്‍ മനസ്സിലാക്കിയത്.. സത്യത്തില്‍ ഒരു പുരുഷനും സ്ത്രീയും കാലാകാലങ്ങള്‍ സന്തോഷത്തോടെ ഒത്തു പോകുന്നു എങ്കില്‍, അതിന് സൗഹൃദം എന്ന് പേരിട്ടു വിളിച്ചാലും ഉള്ളിന്റെ ഉള്ളില്‍ സെക്‌സിന്റെ ചെറിയ ഒരംശം ഉണ്ടെങ്കില്‍, അത് ദൃഢമാകും എന്നാണ് തോന്നാറുള്ളത്.. ഒരു സ്ത്രീയ്ക്കും പുരുഷനും എക്കാലവും വെറും സുഹൃത്തുക്കള്‍ മാത്രമായി അത്രയും ആഴത്തില്‍ ബന്ധം കൊണ്ട് പോകാന്‍ ആകില്ല എന്നാണ് വ്യക്തിപരമായ എന്റെ വിശ്വാസം..?? തര്‍ക്കിക്കാന്‍ ഞാനില്ല.. ?? എന്നും കാണുകയും സംസാരിക്കുകയും വേണമെന്ന് ശഠിക്കുകയും മറ്റൊരാളോട് കൂടുതല്‍ അടുത്താല്‍ പരിഭവം കാണിക്കുകയും ചെയ്താല്‍ അത് വെറും ഒരു സുഹൃത്തല്ല.. എന്റെ തോന്നലുകള്‍ തെറ്റാകാം.. ശെരിയാകാം.. എന്തായാലും, മറിച്ചു അനുഭവങ്ങള്‍ ഉള്ളവരെയും ഞാന്‍ ബഹുമാനിക്കുന്നു..