ഫ്രാങ്കോ ഇപ്പോഴും ബിഷപ്പ്, കിട്ടാൻ പോകുന്നത് ഉയർന്ന പദവി, മെത്രാനെ സന്ദർശിച്ച ശേഷം കലാഭവൻ സോബി

ഫ്രാങ്കോ മുളയ്ക്കൻ ഇപ്പോൾ വെറും ഒരു വൈദീകൻ അല്ല, ബിഷപ്പ് തന്നെ. ജലന്ധറിൽ രൂപതിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ പദവി മാത്രമേ രാജിവയ്ച്ചിട്ടുള്ളു. ഇത് ബിഷപ്പ് സ്ഥാനത്ത് നിന്നുള്ള രാജിയല്ല എന്ന് ജലന്ധറിൽ അദ്ദേഹവുമായുള്ള കൂടികാഴ്ച്ചക്ക് ശേഷം കർമ ന്യൂസിലൂടെ പ്രതികരണവുമായി കലാഭവൻ സോബി.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്‌ മെത്രാൻ സ്ഥാനം നഷ്ടപെടുകയോ ഇല്ലാതാവുകയോ ചെയ്തിട്ടില്ല. അദ്ദേഹം ഇപ്പോളും ബിഷപ്പ് തന്നെ. വത്തിക്കാന്റെ നേരിട്റ്റുള്ള നിയന്ത്രണത്തിൽ ഉള്ള മെത്രാൻ എന്ന പദവിയിലേക്ക് മാറിയിരിക്കുകയാണ്‌. ബിഷപ്പ് ഫ്രാങ്കോയേ കാത്തിരിക്കുന്നത് നിലവിൽ ഉള്ളതിനേക്കാൾ വലിയ സ്ഥാനങ്ങൾ എന്നാണ്‌ സൂചന. വിദേശ രാജ്യത്ത് വലിയ നിലയിൽ ഉള്ള രൂപതയിലേക്ക് ബിഷപ്പ് ചുമതലകൾക്കായി നിയോഗിക്കപ്പെടും എന്നും സൂചനയുണ്ട്.

വിദേശത്തേ സീറോ മലബാർ സഭയുമായി ബന്ധപ്പെട്ടിടത്തുള്ള രൂപതകളിൽ ആയിരിക്കില്ല മെത്രാൻ ചുമതല ഏല്ക്കുക . മറിച്ച് വിദേശത്തേ മാർപ്പാപ്പക്ക് കീഴിൽ ഉള്ള മറ്റ് രൂപതയിൽ ആയിരിക്കും എന്നും അറിയുന്നു. യൂറോപ്പിലോ ഓസ്ട്രേലിയയിലോ ഉള്ള ഏതെങ്കിലും ഒരു രൂപതയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്‌ നറുക്ക് വീഴും. അതിനാൽ തന്നെ ഈ രാജിയിൽ എതിരാളികൾക്ക് ആഘോഷിക്കാൻ ഒന്നും ഇല്ലെന്നും പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിനു മുന്നോടിയാണ്‌ എന്നും അറിയുന്നു. ബിഷപ്പ് ഫ്രാങ്കോ കേന്ദ്ര സർക്കാരുമായി വളരെ അടുപ്പം പുലർത്തുന്ന ഒരു ബിഷപ്പാണ്‌.

പൂജ്യത്തിൽ നിന്നും ജലന്ധർ പോലുള്ള ഒരു സ്ഥലത്ത് സഭ സ്ഥാപിച്ച് രൂപത ഉണ്ടാക്കി ഇപ്പോൾ അവിടെ ഒരു വലിയ സാമ്രാജ്യം ബിഷപ്പ് തീർത്തിരിക്കുകയാണ്‌. 150ൽ പരം സ്കൂളുകൾ തന്നെയുണ്ട് രൂപതയ്ക്ക് കീഴിൽ മറ്റ് ആതുരാലയങ്ങൾ, ആശുപത്രികൾ എല്ലാം വേറെ. ഈ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോൾ അവിടുത്തേ സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും പിന്തുന നേടിയെടുക്കുന്നതിൽ ഫ്രാങ്കോ മെത്രാൻ വിജയിച്ചിരുന്നു. പ്രതിസന്ധികൾ ഉണ്ടായ കാലത്തും ഒരു സർക്കാരുകളും അദ്ദേഹത്തേ തള്ളി പറഞ്ഞിരുന്നില്ല എന്നതും ശ്രദ്ധേയമാണ്‌.

രാജിവയ്ച്ച പ്രാങ്കോ ബിഷപ്പ് ബിഷപ്പ് എമരിറ്റസ് എന്ന് ഫ്രാങ്കോ മുളയ്ക്കൽ ഇനി അറിയപ്പെടുമെന്ന് വത്തിക്കാൻ അറിയിച്ചു.ജലന്തർ രൂപതയുടെ നല്ലതിനും ഒരു പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജിയെന്ന് ഫ്രാങ്കോ മുളയക്കൽ പറഞ്ഞു. ഇത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചു.