പരിക്കിൽ നിന്നും മുക്തയായി, പുതിയ ചെരുപ്പിട്ട് നടക്കാൻ ശ്രമിക്കുന്നു- കനിഹ

മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി മുൻനിര നായികയായി എത്തിയ നടിയാണ് കനിഹ. തെലുങ്ക് സിനിമയിലൂടെ എത്തിയ താരം പിന്നീട് തമിഴിവും മലയാളത്തിലും തിളങ്ങി. പൊതുവെ വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിക്കുന്ന നടിമാരാണ് സാധാരണയായി കാണാറുള്ളത്. എന്നാൽ കനിഹ കരിയറിൽ തിളങ്ങിയത് വിവാഹത്തിന് ശേഷമായിരുന്നു.

ഇപ്പോളിതാ കണങ്കാലിനേറ്റ പരുക്കിൽ നിന്നു മുക്തയാകുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് കനിഹ. കുറെ നാളുകളായി താരം വിശ്രമത്തിൽ ആയിരുന്നു. പുതിയ ഫോട്ടോയും താരം പങ്കുവച്ചു. കാലിൽ പ്ലാസ്റ്റർ ഇട്ട്, വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ച് നടക്കുന്ന താരം ആണ് ഫോട്ടോയിൽ. ‘Learning to balance with these new boots!’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്.

2008 ജൂൺ പതിനഞ്ചിനായിരുന്നു കനിഹ വിവാഹിതയാകുന്നത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറായി പ്രവർത്തിക്കുന്ന ശ്യാം രാധാകൃഷ്ണനാണ് കനിഹയുടെ ഭർത്താവ്. മുൻ അഭിനേതാവായ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനാണ് ശ്യാം രാധാ കൃഷ്ണൻ. സായി റിഷി എന്നൊരു മകനുമുണ്ട് ഇവർക്ക്. 2010ലാണ് കുട്ടി ജനിച്ചത്.