ദിലീപിനൊപ്പം ഫോട്ടോ എടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എന്നെ വിഷമിപ്പിച്ചു- കാര്‍ത്തിക് ശങ്കര്‍

ഷോട്ട് ഫിലിമുകളിലൂടെയും വെബ് സീരീസുകളിലൂടെയും മലയാളികളുടെ ശ്രദ്ധ പിടിച്ച് പറ്റിയ വ്യക്തിയാണ് കാര്‍ത്തിക് ശങ്കര്‍. തന്റെ സോഷ്യല്‍ മീഡിയകളിലൂടെ നിരവധി രസകരമായ വീഡിയോകള്‍ പ്രേക്ഷകരില്‍ എത്തിക്കാറുണ്ട് കാര്‍ത്തിക്.. കാര്‍ത്തിക്ക് മാത്രമാല്ല കാര്‍ത്തിക്കിന്റെ കുടുംബവും സോഷ്യല്‍ മീഡിയയില്‍ വലിയ താരങ്ങളാണ്.

ഒരിക്കല്‍ ദിലീപിനെ കാണുവാന്‍ പോയതും ഒപ്പം നിന്ന് ചിത്രം എടുത്തതിന്റെയും വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് കാര്‍ത്തിക്. ഒരു നിര്‍മ്മാതാവിന്റെ പരിചയത്തിലാണ് ദിലീപേട്ടനെ കാണുവാന്‍ പോകുന്നത്. എന്റെ വര്‍ക്കുകളെക്കുറിച്ചെല്ലാം അദ്ദേഹത്തിന് അറിയാമായിരുന്നു. അക്കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചു. ശേഷം പിരിയുവാന്‍ നേരത്ത് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ഞാന്‍ ചോദിച്ചു അപ്പോള്‍ ദിലീപേട്ടന്‍ പറഞ്ഞത് കേട്ട് എനിക്ക് വിഷമമാണ് തോന്നിയത്. എന്റെകൂടെ ഫോട്ടോ എടുക്കുന്നത് കൊണ്ട് എനിക്ക് പ്രശ്‌നമില്ല, പക്ഷെ അതുകൊണ്ട് നിനക്ക് ഒരു കുഴപ്പവും ഉണ്ടാകരുത് എന്നുള്ള അദ്ദേഹത്തിന്റെ മറുപടി എന്നെ വിഷമിപ്പിച്ചു എന്ന് കാര്‍ത്തിക് പറയുന്നു.

കുഴപ്പമില്ല ഞാന്‍ ഫോട്ടോ എടുക്കുമെന്ന് പറഞ്ഞ് കൂടെ നിന്ന് ഒരു ഫോട്ടോ എടുത്തെന്നും കാര്‍ത്തിക് പറയുന്നു. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തപ്പോള്‍ കുറേ നഗറ്റീവ് കമന്റുകള്‍ ലഭിച്ചുവെന്നും കാര്‍ത്തിക് പറഞ്ഞു.

കോവിഡ് ലോക്ഡൗണ്‍ സമയത്ത് മലയാളികള്‍ ചിരിച്ച നിരവധി വീഡിയോകളാണ് കാര്‍ത്തിക്ക് പങ്ക് വെച്ചത്. കാര്‍ത്തിക്ക് ഒരു തെലുങ്ക് ചിത്രം സംവിധാനം ചെയ്തുകൊണ്ട് വെബ് സീരീസുകളില്‍ നിന്ന് സിനിമ ലോകത്തേക്ക് എത്തുകയാണ്. തെലുങ്ക് യുവതാരം കിണ്‍ അബ്ബവാരം നായകനായി എത്തുന്ന ചിത്രത്തില്‍ സഞ്ജന ആനന്ദാണ് നായിക.