രാമജയ വിളികളോടെ കാശ്മീർ പണ്ഡിറ്റുകൾ ;മതഭീകരരുടെ പൊടിപോലുമില്ല

കാശ്മീരിൽ രാമനവമി ഘോഷയാത്ര സമാധാനപരമായി നടക്കുന്ന ദൃശ്യം ചരിത്രത്തിലെ ഏറ്റവും മനോഹരമായ ദൃശ്യമായി കശ്മീരിലെ ഘോഷയാത്രയ്ക്കുനേരെ ഒരു ചെറുവിരൽ പോലും ആരും അനക്കിയില്ല. മതഭീകരരുടെ ഭീഷണികളോ, വെല്ലുവിളികളോ ഇല്ലാത്ത കശ്മീരിൽ സമാധാനപരമായി കശ്മീരി പണ്ഡിറ്റുകളുടെ രാമനവമി ഘോഷയാത്ര . നഗരത്തിലെ എല്ലാ ക്ഷേത്രങ്ങളും വർണ്ണാഭമായ വിളക്കുകൾ കൊണ്ട് അലങ്കരിക്കുകയും , പ്രത്യേക പൂജൾ നടക്കുകയും ചെയ്തു . കശ്മീരി പണ്ഡിറ്റുകൾ ശ്രീനഗറിൽ ശോഭാ യാത്രയും നടത്തി. ശ്രീനഗറിലെ ടാങ്കിപ്പോരയിലെ കത്‌ലേശ്വര് ക്ഷേത്രത്തിൽ നിന്ന് പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ ഒരു സംഘം കുട്ടികളുമായി പുറപ്പെട്ട ഘോഷയാത്ര ഹബ്ബക്കടൽ, ഗണപതിയാർ, ബാർബർ ഷാ, റീഗൽ ചൗക്ക്, ലാൽചൗക്ക്, ഹരി സിംഗ് ഹൈ സ്ട്രീറ്റ്, ജഹാംഗീർ ചൗക്ക് എന്നീ റോഡുകളിലൂടെ കടന്നുപോയി.

കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഇവിടങ്ങളിൽ ഒരുക്കിയിരുന്നു. ബംഗാളിലടക്കം രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ അക്രമങ്ങൾ നടന്നെങ്കിലും ഹരേ രാമ , ജയ് ശ്രീറാം വിളികൾ മുഴക്കി ജമ്മു കശ്മീരിൽ നടന്ന ഘോഷയാത്രയ്‌ക്ക് നേരെ വിരൽ അനക്കാൻ പോലും മതഭീകരർ മുതിർന്നില്ല . പഴയ നഗരത്തിലെ സൈന്ദർ മൊഹല്ലയിൽ നിന്ന് ആരംഭിച്ച് തങ്കിപ്പോരയിൽ സമാപിച്ച പ്രധാന ശോഭയാത്രയിൽ നിരവധി ജനങ്ങൾ പങ്കെടുത്തു.താഴ്‌വരയിലെ സംഘർഷത്തെത്തുടർന്ന് നിർത്തി വച്ചിരുന്നതാണ് ഇതൊക്കെ , ഇപ്പോൾ വീണ്ടും ആരംഭിച്ചു എന്നാണ് കശ്മീരി പണ്ഡിറ്റുകൾ പറഞ്ഞത് .ഘോഷയാത്ര നടത്തുന്നതിന് പിന്തുണച്ചതിന് കശ്മീരി മുസ്ലീങ്ങളോടും കശ്മീർ പണ്ഡിറ്റുകൾ നന്ദി അറിയിച്ചു.

ഹന്ദ്വാരയിലെ മാതാ ഭദ്രകാളി ക്ഷേത്രത്തിൽ, ജമ്മു കശ്മീരിൻ്റെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ഭജനകൾ വായിക്കാനും പ്രാർത്ഥിക്കാനും ഭക്തർ ഒത്തുകൂടി. ‘കന്യാപൂജ’, ‘സഖ് നിമജ്ജനം’ എന്നീ ചടങ്ങുകളോടെ അവർ ഉപവാസം അവസാനിപ്പിച്ചപ്പോൾ അന്തരീക്ഷം ഭക്തിസാന്ദ്രമായി. മുസ്ലീം സമുദായാംഗങ്ങൾ തങ്ങളുടെ പണ്ഡിറ്റ് സഹോദരങ്ങളെ സ്നേഹപൂർവ്വം അഭിവാദ്യം ചെയ്യുകയും മധുരപലഹാരങ്ങൾ കൈമാറുകയും സോഷ്യൽ മീഡിയ, വ്യക്തിഗത സന്ദേശങ്ങൾ, ഗൃഹ സന്ദർശനം തുടങ്ങി വിവിധ മാർഗങ്ങളിലൂടെ ആശംസകൾ അറിയിക്കുകയും ചെയ്തു.
കശ്മീരിലെ മനോഹരമായ മാറ്റങ്ങൾ ഓരോ ഭാരതീയന്റെയും സന്തോഷിപ്പിക്കുകയാണ് .ഭക്തജനങ്ങളുടെ പ്രാർത്ഥനകളാൽ മുഖരിതമായ ഖീർ ഭവാനി ക്ഷേത്രം,മഹാദേവന്റെയും ശാരദാ ദേവിയുടേയും വാസസ്ഥാനങ്ങൾ തേടി വീണ്ടും ഭക്തർ എത്തുന്നു ,കല്ലേറ് അവസാനിച്ച കാശ്മീർ ,സുന്ദമായ ഡാൽ തടാകവും ഷിക്കാരകളും അങ്ങനെ കാശ്മീർ മുന്നേറുകയാണ്

ഇന്നത്തെ ജമ്മു കാശ്മീരിനെ നോക്കിയാൽ ഓരോ ഇന്ത്യക്കാരനും മനസിലാകുന്ന ഒരു വസ്തുത ഉണ്ട് ഒരു ഭരണകൂടത്തിന് വേണ്ടത് ഇച്ഛാശക്തിയും തനത് വീക്ഷണവും ആണ് അത് രണ്ടും കിമുതലായുള്ള ഒരു ഭരണകൂടം രണ്ടും കൽപ്പിച്ച് മുന്നിട്ടിറങ്ങിയാൽ അസാദ്ധ്യമായത് ഒന്നുമില്ല അതിന്റെ ഏറ്റവും വലിയ തെളിവ് നമുക്ക് മുന്നിൽ തന്നെ ഉണ്ട് ഇന്നത്തെ ജമ്മു കശ്മീർ. 2019ൽ നരേന്ദ്ര മോദി സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീർ അക്ഷരാർത്ഥത്തിൽ ഇന്ത്യയിൽ സമന്വയിക്കുകയായിരുന്നു എന്നത് വ്യക്തമാക്കുന്നതാണ് താഴ്വരയിൽ നിന്നും പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്തകൾ.

ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ദേശീയവാദികൾ ഒന്നടങ്കം പിന്തുണച്ചപ്പോൾ, പൊളിറ്റിക്കൽ ഇസ്ലാമിനും അതിന്റെ ആശയങ്ങളെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്കും ഒപ്പം പാകിസ്താനും.ഒടുങ്ങാത്ത ഹൃദയ വേദന ഉണ്ടായി

കശ്മീർ താഴ്വര ഇന്ത്യൻ ദേശീയതയുടെ ആത്മാവിൽ കാലക്രമത്തിൽ വിലയം പ്രാപിക്കുകയാണ്. ഇതിന്റെ ഏറ്റവും സുന്ദരമായ ദൃഷ്ടാന്തമാണ് ഭക്തജനങ്ങളുടെ പ്രാർത്ഥനകളാൽ മുഖരിതമായ ഖീർ ഭവാനി ക്ഷേത്രം. ഗന്ദേർബലിലെ തുൽമുൽ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധവും പുണ്യപുരാതനവുമായ ഈ ക്ഷേത്രത്തിൽ ഇന്ന് നിർഭയം ഭക്തസഹസ്രങ്ങൾ ആരാധന നടത്തുന്നു.ഖീർ ഭവാനി ക്ഷേത്രത്തിൽ ദുർഗ്ഗാ ദേവിയെ ദർശിച്ച് സായൂജ്യമടയാൻ കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിന് ഭക്തരാണ് ഇന്ന് കശ്മീരിൽ എത്തുന്നത്. ക്ഷേത്രത്തിന് ചുറ്റുമുള്ള വെള്ളച്ചാട്ടം വസന്തത്തിൽ നിറം മാറുന്നതാണ്. രാമായണ കാലഘട്ടവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് ഈ ക്ഷേത്രത്തിന്റെ ഐതീഹ്യം. ലങ്കയിൽ രാവണൻ പൂജിച്ചിരുന്ന ഖീർ ഭവാനി ദേവി, സീതാപഹരണത്താൽ ക്രുദ്ധയായി ലങ്ക ഉപേക്ഷിക്കാൻ തീരുമാനിച്ചു. ശ്രീരാമദൂതൻ ഹനുമാനോട് തന്റെ ഇച്ഛ അറിയിച്ച ദേവിയെ, ആഞ്ജനേയ സ്വാമി കശ്മീരിൽ എത്തിക്കുകയായിരുന്നു എന്നാണ് വിശ്വാസം.

കശ്മീരി പണ്ഡിറ്റുകളുടെ പരദേവതയായാണ് ഖീർ ഭവാനി ദേവിയെ സങ്കൽപ്പിച്ചു പോരുന്നത്. ജ്യേഷ്ഠ മാസത്തിലെ അഷ്ടമി ദിനമാണ് ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം. ദശാബ്ദങ്ങൽക്ക് ശേഷം ഇന്ന് ഇവിടെ ശാന്തമായ അന്തരീക്ഷത്തിൽ ആരാധന നടത്താൻ സാധിക്കുന്നതിന് ഭക്തർ കേന്ദ്ര സർക്കാരിന് നന്ദി പറയുന്നു.ശ്രീനഗറിലും ഇന്ന് സഞ്ചാരികളുടെ തിരക്കാണ്. ദാൽ തടാകത്തിന്റെ തീരം ഇന്ന് സഞ്ചാരികളുടെ പറുദീസയായി മാറിയിരിക്കുന്നു. ചെന്നൈ, കേരളം, കൊൽക്കത്ത, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുമുള്ള സഞ്ചാരികൾ പ്രതിദിനം ഇവിടെ എത്തുന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ ലഭ്യമാകുന്ന ഭക്ഷണശാലകളും പലതരത്തിലുള്ള കച്ചവട സ്ഥാപനങ്ങളും സദാസമയവും ഇവിടെ തുറന്ന് പ്രവർത്തിക്കുന്നു. അങ്ങനെ ഇന്ത്യയുടെ ഒരു സമ്പൂർണമായ പരിച്ഛേദമായി ജമ്മു കശ്മീർ മാറുന്നു.