ശരീരം അധികം കാണിച്ച് അഭിനയിക്കാന്‍ എനിക്ക് പറ്റില്ല, ഗ്ലാമറാകുക എന്നാല്‍ അമിതമായി ശരീരം കാണിക്കുക എന്നല്ല, കീര്‍ത്തി സുരേഷ് പറയുന്നു

തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് കീര്‍ത്തി സുരേഷ്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ താരം തിളങ്ങി. ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കില്ല എന്ന് കീര്‍ത്തി പറഞ്ഞതായി വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഈ വാര്‍ത്തയ്ക്ക് വ്യതക്തത വരുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടി.

ഗ്ലാമര്‍ വേഷം ചെയ്യില്ലെന്ന് ഒരു പ്രസ്താവന നടത്തിയിട്ടില്ല എന്ന് കീര്‍ത്തി ആദ്യം തന്നെ വ്യക്തമാക്കി. ഗ്ലാമര്‍ എന്നാല്‍ സൗന്ദര്യം എന്നാണ് അര്‍ത്ഥം. എന്നാല്‍ ജനങ്ങള്‍ അതിനെ നിര്‍വചിയ്ക്കുന്നത് ഏറ്റവും മോശമായ രീതിയില്‍ ആണ്. ഗ്ലാമറാകാന്‍ ഞാന്‍ തയ്യാറാണ്, പക്ഷെ ശരീര ഭാഗങ്ങള്‍ ഒരുപാട് കാണിച്ച് അഭിനയിക്കാന്‍ തയ്യാറല്ല- കീര്‍ത്തി പറഞ്ഞു.

ശരീര ഭാരം കുറച്ചതിനെ കുറിച്ചും കീര്‍ത്തി മനസ് തുറന്നു. ഇപ്പോഴുള്ള ശരീര വണ്ണത്തില്‍ ഞാന്‍ കംഫര്‍ട്ട് ആണ്. ഇപ്പോള്‍ എനിക്ക് ഇഷ്ടമുള്ള വേഷങ്ങള്‍ എല്ലാം ധരിക്കാന്‍ സാധിയ്ക്കുന്നുണ്ട്. മുന്‍പ് അതിന് സാധിയ്ക്കുകയില്ലായിരുന്നു. പക്ഷെ ചില ആരാധകര്‍ക്ക് എന്റെ ആ പഴയ ലുക്ക് ആണ് ഇഷ്ടം. അത് അവരുടെ അഭിപ്രായം ആണ്. അതിനെ ഞാന്‍ തെറ്റായി കാണുന്നില്ല.

കഥാപാത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുക എന്നത് പ്രധാനമാണ്. ഒന്നില്‍ കൂടുതല്‍ സിനിമകളില്‍ ഒരേ സമയ അഭിനയിക്കുക എന്നാല്‍ അത് എന്നെ ഒരുപാട് ആശ്വസിപ്പിയ്ക്കുന്ന , സന്തോഷിപ്പിയ്ക്കുന്ന കാര്യമാണ്. എന്നില്‍ തന്നെ കുടുങ്ങി നില്‍ക്കുന്നതിന് പകരം പല പല കഥാപാത്രങ്ങളായി മാറിക്കൊണ്ടിരിയ്ക്കുക എന്നാല്‍ അതൊരു വല്ലാത്ത സുഖമാണ്. ഞാനത് ആസ്വദിയ്ക്കുന്നു.