ഇന്ത്യയിൽ ഏറ്റവും കൂടുതൽ കള്ളക്കടത്ത് വഴി സ്വർണ്ണം പിടികൂടുന്നത് കേരളത്തിൽ

ന്യൂഡൽഹി : സ്വർണ്ണക്കടത്തിന്റെ പേരിൽ റെക്കോർഡ് നേടുകയാണ് കേരളം. കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ കള്ളക്കടത്ത് വഴി സ്വർണ്ണം പിടികൂടുന്നത് കേരളത്തിൽ നിന്നാണ്. കള്ളക്കടത്ത് സ്വർണത്തിന്റെ അളവിൽ മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞവർഷം 47 ശതമാനം ഉയരുകയുണ്ടായി. 2,154.58 കിലോഗ്രാം സ്വർണ്ണമാണ് 2021-ൽ രാജ്യത്ത് നിന്ന് പിടിച്ചെടുത്തത്.

എന്നാൽ 2022-ൽ 2,383.38 കിലോഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. ഈ വർഷം ആദ്യ രണ്ട് മാസം തന്നെ 916.37 കിലോഗ്രാം സ്വർണം പിടികൂടി. 755.81 കിലോഗ്രാം സ്വർണ്ണമാണ് കഴിഞ്ഞ വർഷം കേരളത്തിൽ മാത്രം പിടികൂടിയത്. 586.95 കിലോഗ്രാം സ്വർണ്ണമാണ് 586.95 കിലോഗ്രാം സ്വർണ്ണമാണ് രാജ്യത്ത് 2021-ൽ് പിടികൂടിയത്.

കേരളത്തിൽ മാത്രം കഴിഞ്ഞ വർഷം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് 1,035 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
അതേസമയം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് രാജ്യത്ത് 2021-ൽ 2,445 കേസുകളാണ് ഉണ്ടായത്. കേരളം കഴിഞ്ഞാൽ മഹാരാഷ്‌ട്ര (535.65 കിലോഗ്രാം), തമിഴ്‌നാട് (519 കിലോഗ്രാം) എന്നീ സംസ്ഥാനങ്ങളാണ് പിന്നിലുള്ളത്