അമ്മ സുന്ദരിയാണല്ലോ, അമ്മയെപ്പോലെ സൗന്ദര്യമില്ല, പരിഹാസത്തെക്കുറിച്ച് ഖുശ്ബുവിന്റെ മകൾ

ബോഡി ഷെയ്മിങ്ങ് നേരിടുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞ് ഖുശ്ബുവിന്റെയും സുന്ദർ സിയുടെയും മകൾ അനന്തിത സുന്ദർ. സോഷ്യൽ മീഡിയയിൽ സജീവമായ കാലം മുതൽ നിരന്തരമായ പരിഹാസങ്ങൾക്ക് പാത്രമായിട്ടുണ്ടെന്ന് അനന്തിത പറഞ്ഞു. സോഷ്യൽമീഡിയയിലെ പലരുടെയും കമന്റുകൾ വേദനയുണ്ടാക്കി. നല്ല ഉയരവും വണ്ണവുമുള്ള കുട്ടിയാണ് ഞാൻ. ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരിൽ വല്ലാതെ പരിഹസിക്കപ്പെട്ടു.

അമ്മയുമായി താരതമ്യം ചെയ്യുന്നവരുമുണ്ടായിരുന്നു. അമ്മ സുന്ദരിയാണല്ലോ. അമ്മയെപ്പോലെ സൗന്ദര്യമില്ല, കാണാൻ ആകർഷണമില്ല തുടങ്ങിയ അഭിപ്രായങ്ങൾ വല്ലാതെ വേദനിപ്പിച്ചു.ഇപ്പോൾ ശരീരഭാരം കുറച്ചു. ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തുമാണ് ഞാനെന്റെ ലക്ഷ്യത്തിലെത്തിയത്. എന്നിലുള്ള മാറ്റം പ്ലാസ്റ്റിക് സർജറി ചെയ്തതുകൊണ്ടാണെന്ന് ആരോപിക്കുന്നവരുമുണ്ട്. വർഷങ്ങളായി മോശം വാക്കുകൾ കേൾക്കുന്നതിനാൽ ഇതെല്ലാം കൈകാര്യം ചെയ്യാനുള്ള മനശ്ശക്തി എനിക്കുണ്ട്- അനന്തിത പറയുന്നു.

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഖുശ്ബു. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. നടനും സംവിധായകനുമായ സുന്ദർ സി ആണ് ഖുശ്ബുവിന്റെ ഭർത്താവ്. മലയാളത്തിൽ വന്നപ്പോഴെല്ലാം ഖുശ്ബു അഭിനയിച്ചിട്ടുള്ളത് നമ്മുടെ സൂപ്പർസ്റ്റാറുകൾക്കൊപ്പമാണ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരോടൊപ്പം നിരവധി വേഷങ്ങൾ ചെയ്തു. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം.