നടൻ രാജേഷ് വർമ്മ ഓഡിഷനെന്ന പേരിൽ പെൺകുട്ടിയെ വിളിച്ചുവരുത്തി ലൈംഗീക ആവശ്യത്തിനു നിർബന്ധിച്ചു

പ്രമുഖ സിനിമാതാരം സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് പെൺകുട്ടിയേ കിടപ്പറയിലേക്ക് ക്ഷണിച്ചു. തെളിവുകൾ കർമ്മ ന്യൂസിന് ലഭിച്ചു. സൂപ്പർ ഹിറ്റ് ചിത്രം അങ്കമാലി ഡയറീസ് ഉൾപ്പെടെയുള്ള നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള നടൻ രാജേഷ് വർമ്മയാണ് ലൈംഗീക ആക്ഷേപങ്ങൾ നടത്തിയത്. ഇയാൾ മറ്റ് പെൺകുട്ടികളേയും സ്നിമയിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ചൂഷണം ചെയ്തതായി പരാതി. പ്രമുഖർക്കും പെൺകുട്ടികളേ എത്തിച്ച് ഇയാളും സിനിമയിൽ പുതിയ അവസരം നിർമ്മാതാക്കളിൽ നിന്നും മറ്റും നേടി. കൊടുങ്ങല്ലൂർ സ്വദേശിനിയെ പല പ്രാവശ്യം ഫോണിൽ വിളിക്കുകയും ഒഡിഷനായി വിളിച്ച് വരുത്തുകയും ചെയ്ത് ലൈംഗീക ആവശ്യത്തിനായി നിർബന്ധിച്ചു. ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ കർമ്മ ന്യൂസിനു ലഭിച്ചു. വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോൾ ആ സമയം ലൈംഗീക ആവശ്യം തോന്നി അപ്പോൾ സമീപിച്ചു എന്നു ഉള്ള വൃത്തികെട്ട മറുപടിയാണ് രാജേഷ് വർമ കർമ ന്യൂസിന് നൽകിയത്.

ഇതുമായി ബന്ധപ്പെട്ട് നടൻ രാജേഷ് വർമ്മക്കെതിരേ പരാതി നല്കാൻ ഒരുങ്ങുകയാണ്‌ പെൺകുട്ടി. സിനിമയിൽ ഒഡിഷൻ എന്ന പേരിൽ പെൺകുട്ടികളേ വിളിച്ച് വരുത്തി ചതിക്കുന്നതും ലൈംഗീക ചൂഷണം നടത്തുന്നതും പതിവു സംഭവമാണ്‌. പെൺകുട്ടികളുടെ നാമ മാത്ര വസ്ത്രം ധരിച്ചുള്ള കാഴ്ച്ച കാണാൻ എത്തുന്നത് സിനിമയിലെ വമ്പന്മാരാണ്‌. ശരീര സൗന്ദര്യം കാണണം എന്ന് പറഞ്ഞ് പെൺകുട്ടികളേ അപമാനിക്കുന്നു. സിനിമയിലെ ഒഡിഷനുകൾക്ക് പിന്നിൽ നടക്കുന്നത് വൻ ലൈംഗീക ചൂഷണം തന്നെയാണ്‌.