കൊച്ചിയിൽ പ്രവാസിയായ കാൽ നടക്കാരനെ ബസ് കയറ്റി കൊന്നു

ബസുകളുടെ കൊലപാതകം തുടരുന്നു. അതിവേഗത്തിൽ വന്ന ബസ് പ്രവാസിയെ ഇടിച്ച് കൊലപ്പെടുത്തി. കൊച്ചിയിലാണ്‌ ദുരന്തം.ഇടക്കൊച്ചി ചാലേപ്പറമ്പിൽ ലോറൻസ് വർഗീസ്(61) ആണ് ആശുപത്രിയിൽ മരിച്ചത്. കൊച്ചി തോപ്പുംപടി കൊച്ചുപള്ളിക്കു സമീപം ശനിയാഴ്ച വൈകിട്ട് ആറേമുക്കാലോടെയാണ് അപകടം.കാല നടക്കാരനായിരുന്നു. റോഡിന്റെ പുറത്ത് കൂടി നടന്നു പോവുകയായിരുന്നു ലോറൻസ്. ബൈക്ക് റോഡരികിൽ പാർക്ക് ചെയ്ത ശേഷം സമീപത്തെ കടയിലേക്ക് കയറുന്നതിനിടെ അമിതവേഗതയിൽ എത്തിയ ബസ് ലോറൻസിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

കാക്കനാട് ഫോർട്ട്കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ‘ഷാന’ എന്ന ബസാണ് ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ തെറിച്ച് പോയ ലോറൻസിനെ നാട്ടുകാർ കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ കളമശേരി മെഡിക്കൽ കോളജിലേയ്ക്കു മാറ്റി. രാത്രി ഒൻപതു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ലോറൻസ് ഗള്‍ഫില്‍നിന്നു നാട്ടിലെത്തിയത്. ഭാര്യ: അനില. മക്കൾ: അഞ്ചു, അന്ന.

ബസുകൾ കേരളത്തിൽ നടത്തുന്ന അരും കൊലകൾ തുടരുമ്പോൾ നടപടികൾ കടലാസിൽ ഒതുങ്ങുന്നു. ശനിയാഴ്ച്ച കോഴിക്കോട്6 ബസുകൾ ബസ് 6 കാറുകളിൽ ഉരസി. രണ്ടിടത്ത് ബൈക്ക് യാത്രക്കാർ ബസിടിക്കാതെ റോഡിനു പുറത്തേക്ക് രക്ഷപെട്ടു. കേരളത്തിലെ ചെറിയ വാഹനങ്ങളേ ഭയപ്പെടുത്തി ലൈറ്റും ഹോണും മുഴക്കി നാലനേ പോലെ ബസുകൾ റോഡിൽ ട്രാക്ക് തെറ്റിയും നിയമ വിരുദ്ധ ഓവർ ടേക്കിങ്ങും തുടരുകയാണ്‌

ശനിയാഴ്ച്ച കൊച്ചിയിൽ പ്രവാസിയെ കൊലപ്പെടുത്തിയ  ബസ് നേരത്തേയും പല അപകടങ്ങൾക്കും കാരണമായതായാണ് വിവരം. ഇടുങ്ങിയ റോഡാണെങ്കിലും ഇവിടെ സ്വകാര്യ ബസുകൾ അമിതവേഗതയിൽ പായുന്നത് നിത്യ സംഭവമാണ്. സമീപത്തെ സ്കൂളിലെത്തുന്ന വിദ്യാർഥികൾക്കും ബസുകളുടെ മരണപ്പാച്ചിൽ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.